ദക്ഷിണ കൊറിയയെ ആണവായുധം കൊണ്ട് തകർക്കും –കിം ജോങ് ഉൻ
text_fieldsസോൾ: പ്രകോപിപ്പിച്ചാൽ ആണവായുധം ഉപയോഗിച്ച് ദക്ഷിണ കൊറിയയെ തകർക്കുമെന്ന് ഉത്തര കൊറിയയുടെ നേതാവ് കിം ജോങ് ഉൻ. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ സോളിന്റെയും ദക്ഷിണ കൊറിയയുടെയും അന്ത്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച പ്രത്യേക സേന വിഭാഗത്തെ സന്ദർശിക്കുന്നതിനിടെയാണ് കിം പ്രസ്താവന നടത്തിയതെന്ന് കൊറിയൻ സെൻട്രൽ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഉത്തര കൊറിയ ആണവായുധം ഉപയോഗിച്ചാൽ കിം ഭരണകൂടം തകരുമെന്നും കനത്ത തിരിച്ചടി നേരിടുമെന്നും ദക്ഷിണ കൊറിയ പ്രസിഡന്റ് യൂൻ സുക് യോൾ മുന്നറിയിപ്പ് നൽകിയതിന്റെ മറുപടിയായാണ് കിമ്മിന്റെ ഭീഷണി. ചൊവ്വാഴ്ച ഹ്യൂൻമൂ-5 ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെ അത്യാധുനിക ആയുധങ്ങൾ പുറത്തിറക്കുന്നതിനിടെയായിരുന്നു ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ പ്രസ്താവന. യൂൻ സുക് യോളിനെ പാവയെന്ന് വിശേഷിപ്പിച്ച കിം, ആണവായുധങ്ങൾ കൈവശമുള്ള ഒരു രാജ്യത്തിന്റെ വാതിൽപ്പടിയിൽ സൈനിക ശക്തിയെക്കുറിച്ച് അദ്ദേഹം വീമ്പിളക്കുകയാണെന്നും പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.