1000 നായ്ക്കളെ പട്ടിണിക്കിട്ട് കൊന്ന് വീട്ടുമുറ്റത്ത് കൂട്ടിയിട്ടു, പ്രതി പൊലീസ് പിടിയിൽ
text_fieldsസിയോൾ: സൗത് കൊറിയിയിൽ 1000 ഓളം നായ്ക്കളെ പട്ടിണിക്കിട്ട് കൊന്നയാൾ നിരീക്ഷണത്തിൽ. രാജ്യത്തെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലാണ് സംഭവം. പ്രദേശവാസിയായ ഒരാൾ തന്റെ വളർത്തു നായയെ കാണാതായതിനെ തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ അന്വേഷണമാണ് ഈ ക്രൂരത വെളിച്ചത്തുകൊണ്ടുവന്നതെന്ന് കൊറിയ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
60 കാരനാണ് നായ്ക്കളെ പട്ടിണിക്കിട്ട് കൊന്നകേസിൽ പ്രതി. ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യൽ ആംരഭിച്ചു. അലഞ്ഞു തിരയുന്ന നായ്ക്കളെ പിടിച്ചുകൊണ്ടുവന്ന് ഇയാൾ വീട്ടിൽ പട്ടിണിക്കിട്ട് കൊല്ലുന്നുവെന്നാണ് പൊലീസിന് നൽകിയ വിവരം.
നായ് വളർത്തുന്ന ഫാമുകാർ പ്രായമായ നായ്ക്കളിൽ നിന്ന് വാണിജ്യപരമായി ലാഭം ലഭിക്കാതാകുമ്പോൾ അവരെ പരിചരിക്കാൻ ഇയാളെ ഏർപ്പിക്കാറുണ്ടെന്ന് മൃഗ സംരക്ഷക സംഘടന പറയുന്നു. ഒരു നായക്ക് 7.70 യു.എസ് ഡോളറാണ് ഇയാൾക്ക് നൽകിയിരുന്നത്.
പ്രതിയാകട്ടെ ഈ നായ്ക്കളെ കൂട്ടിലടച്ച് പട്ടിണിക്കിട്ട് അവയെ കൊല്ലുകയായിരുന്നു. 2020 മുതൽ ഇയാൾ ഇത്തരത്തിൽ നായ്ക്കളെ കൊന്നു തുടങ്ങിയിരുന്നു.
പ്രതിയുടെ വീട്ടുമുറ്റത്തെ കൂടുകളിലും ചാക്കുകളിലും റബ്ബർ ബോക്സുകളിലുമെല്ലാം നായ്ക്കളുടെ മൃതദേഹം കാണാം. മൃതദേഹാവശിഷ്ടങ്ങൾ മണ്ണിൽ പാളികളായി കിടക്കുകയാണ്. അതിനു മുകളിൽ വീണ്ടും ചത്ത നായ്ക്കളെ കൊണ്ടിട്ട് കൂടുതൽ പാളികൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇയാളെന്നും മൃഗ സംരക്ഷക പ്രവർത്തകർ സ്ഥലം സന്ദർശിച്ച ശേഷം പറഞ്ഞു. ചാവാതെ കിടക്കുന്ന നായ്ക്കൾക്കാണെങ്കിൽ പോഷകാഹാരക്കുറവും ത്വക് രോഗവും ഉണ്ട്. ഇയാളുടെ പിടിയിൽ നിന്ന് രക്ഷിച്ച നാലു നായ്ക്കളിൽ രണ്ടെണ്ണത്തിന്റെ അവസ്ഥ വളരെ ഗുരുതരമാണ്.
സൗത് കൊറിയയിൽ മൃഗങ്ങളോടുള്ള ക്രൂരത വർധിച്ചു വരികയാണ്. 2010 ൽ 69 കേസുകൾ ഉണ്ടായിരുന്നിടത്ത് 2019 ൽ 914 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.