അറസ്റ്റിന് വഴങ്ങാതെ ദക്ഷിണ കൊറിയൻ പ്രസിഡന്റ്
text_fieldsസോൾ: ദക്ഷിണ കൊറിയയിൽ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പാളി. ഔദ്യോഗിക വസതിയിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെ യൂനിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാൻ കഴിയാതെ അന്വേഷണസംഘം മടങ്ങി. വെള്ളിയാഴ്ച അന്വേഷണസംഘത്തിന്റെ ആറ് മണിക്കൂറോളം നീണ്ട ശ്രമമാണ് യൂൻ നിരാകരിച്ചത്. യൂനിന് പിന്തുണ പ്രഖ്യാപിച്ച് ദക്ഷിണ കൊറിയയുടെയും യു.എസിന്റെയും പതാക വഹിച്ച് നിരവധിപേർ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞ കേസിൽ അന്വേഷണം നടത്തുമെന്നും പ്രസിഡന്റിന്റെ സുരക്ഷാവിഭാഗം മേധാവിയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതായും നാഷനൽ പൊലീസ് ഏജൻസി അറിയിച്ചു. രാജ്യത്ത് കലാപമുണ്ടാക്കാനാണ് പട്ടാളനിയമം പ്രഖ്യാപിച്ചതെന്ന കേസിലാണ് യൂനിനെതിരെ അഴിമതി വിരുദ്ധ ഏജൻസി അന്വേഷണം നടത്തുന്നത്. അറസ്റ്റ് ഭയന്ന് ഡിസംബർ 12ന് ശേഷം യൂൻ വീട്ടിന് പുറത്തിറങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.