ദക്ഷിണ കൊറിയൻ പ്രസിഡന്റ് മഹാ അപകടകാരി; പുറത്താക്കണമെന്ന് പാർട്ടി തലവൻ
text_fieldsസോൾ: ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് യൂൻ സുക് യോലിനെ ഉടൻ പുറത്താക്കിയില്ലെങ്കിൽ മഹാ അപകടകാരിയാണെന്ന് ഭരണകക്ഷിയായ സ്വന്തം പാർട്ടി തലവൻ. പട്ടാള നിയമം പ്രഖ്യാപിച്ചതു പോലെയുള്ള കടുത്ത നടപടികൾ അദ്ദേഹം ഇനിയും സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും പീപ്ൾ പവർ പാർട്ടി തലവൻ ഹാൻ ദോങ് ഹൂൻ മുന്നറിയിപ്പ് നൽകി.
പാർട്ടി നേതൃത്വത്തിന്റെ അടിയന്തര യോഗത്തിലാണ് അധ്യക്ഷൻ പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ടത്. ഇതോടെ, പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം പാർലമെന്റിൽ അവതരിപ്പിച്ച പ്രമേയം പാസാകുമെന്ന് ഉറപ്പായി. ശനിയാഴ്ചയാണ് പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കുക. 300 അംഗ പാർലമെന്റിൽ പ്രമേയം പാസാക്കാൻ ഭരണകക്ഷിയുടെ എട്ട് വോട്ടുകൾ മാത്രമാണ് പ്രതിപക്ഷത്തിന് ആവശ്യം.
അതേസമയം, പട്ടാള നിയമം ഉപയോഗിച്ച് സ്വന്തം പാർട്ടി തലവൻ ഹാൻ ദോങ് ഹൂനിനെയും മുഖ്യ പ്രതിപക്ഷ പാർട്ടി തലവൻ ലീ ജീ മ്യൂങ്ങിനെയും മറ്റു മൂന്ന് പ്രധാന പാർലമെന്റ് അംഗങ്ങളെയും അറസ്റ്റ് ചെയ്യാൻ യൂൻ ഉത്തരവിട്ടിരുന്നതായി ദേശീയ രഹസ്യാന്വേഷണ സർവിസിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഹോങ് ജാങ് വോൺ വെളിപ്പെടുത്തി. സുപ്രധാന രാഷ്ട്രീയ നേതാക്കളെ ജയിലിലിട്ട് അധികാരത്തിൽ തുടരാനായിരുന്നു യൂനിന്റെ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.