ഫിലിപ്പീന്‍സില്‍ രണ്ടു സ്‌ഫോടനങ്ങളിലായി 10 പേര്‍ കൊല്ലപ്പെട്ടു
text_fields
മനില: ഫിലിപ്പീൻസിൽ ഭീകരാക്രമണത്തിൽ സൈനികരും കുട്ടികളും അടക്കം 14 പേർ കൊല്ലപ്പെട്ടു. തെക്കൻ ഫിലിപ്പീൻസിലെ സുലു ദ്വീപിലെ ജോലോ പട്ടണത്തിൽ തിങ്കളാഴ്ച ഉച്ചക്ക് നടന്ന രണ്ട് സ്ഫോടനങ്ങളിൽ സൈനികർ, പൊലീസുകാർ, സിവിലിയന്മാർ എന്നിവർ അടക്കം 75ലധികം പേർക്ക് പരിക്കേറ്റു. മോട്ടോർ സൈക്കിളിൽ സ്ഥാപിച്ച ബോംബും വനിത ചാവേറുമാണ് പൊട്ടിത്തെറിച്ചതെന്ന് മേഖല സൈനിക കമാൻഡർ ലെഫ്. ജനറൽ കോർലെട്ടോ വിൻലുവാൻ പറഞ്ഞു. ഐ.എസുമായി ബന്ധമുള്ള ഇസ്ലാമിക തീവ്രവാദികളാണ് സ്േഫാടനങ്ങൾക്ക് പിന്നിലെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. അബൂ സയ്യാഫ് സൈനിക കമാൻഡർ മുൻദി സവാദ്ജാനാണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം പറഞ്ഞു. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ജോലോയിലെ കടക്ക് മുന്നിൽ നിർത്തിയിട്ട രണ്ട് സൈനിക ട്രക്കുകൾക്ക് സമീപം മോേട്ടാർസൈക്കിൾ ബോംബ് പൊട്ടിത്തെറിച്ചാണ് കൂടുതൽ മരണം. ആദ്യ സ്ഫോടനം നടന്ന് ഒരു മണിക്കൂറിന് ശേഷം ക്രിസ്ത്യൻ പള്ളിക്ക് കാവൽനിന്ന സൈനികരുടെ അടുത്ത് വനിത ചാവേർ എത്തി പൊട്ടിത്തെറിച്ചു. ചാവേറിനെ കൂടാതെ സൈനികൻ, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർ െകാല്ലപ്പെട്ടു. സമീപത്തെ മാർക്കറ്റിൽനിന്ന് ബോംബ് കണ്ടെത്തി. പട്ടണത്തിെൻറ നിയന്ത്രണം പൊലീസും സൈന്യവും ഏറ്റെടുത്തിട്ടുണ്ട്.
രണ്ട് വനിത ചാവേറുകളെ ഉപയോഗിച്ച് സവാദ്ജാൻ ബോംബ് ആക്രമണത്തിന് ലക്ഷ്യമിടുന്നുണ്ടെന്നും ഒരാഴ്ച മുമ്പ് ൈസന്യം പറഞ്ഞിരുന്നു. ജൂണിൽ സവാദ്ജാനെയും ചാവേർ ബോംബറുകളെയും പിടികൂടാൻ സൈന്യം രഹസ്യ ഓപറേഷൻ നടത്തിയിരുന്നു. വേഷം മാറിയെത്തിയ നാല് സൈനികരെ ജോലോ പൊലീസ് ചെക്ക്പോയൻറിൽ തടഞ്ഞു വെടിവെച്ചുകൊന്നു.
അബൂസയ്യാഫിെൻറ കമാൻഡർ അബ്ദുൽ ജിഹാദ് സുസുകാനെ രണ്ടാഴ്ച മുമ്പ് അധികൃതർ പിടികൂടിയിരുന്നു. ഇതിനുള്ള പ്രതികാരമായാണ് സ്ഫോടനങ്ങളെന്നും സംശയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.