Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിനോദസഞ്ചാരികളുമായി...

വിനോദസഞ്ചാരികളുമായി വീണ്ടും വിർജിൻ ഗാലറ്റിക് വിമാനം ബഹരികാശത്ത് പോയി തിരിച്ചെത്തി

text_fields
bookmark_border
വിനോദസഞ്ചാരികളുമായി വീണ്ടും വിർജിൻ ഗാലറ്റിക് വിമാനം ബഹരികാശത്ത് പോയി തിരിച്ചെത്തി
cancel

വാഷിങ്ടൺ: വിർജിൻ ഗാലറ്റിക്കിന്റെ സ്​പേസ് ടൂറിസത്തിന്റെ ഭാഗമായി മൂന്നാമത്തെ സംഘവും ബഹിരാകാശത്ത് പോയി തിരിച്ചെത്തിയെന്ന് കമ്പനി. ഗാലറ്റിക് 03 എന്ന സ്​പേസ് പ്ലെയിനാണ് യാത്രികരുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. പ്രാദേശിക സമയം 8:34ഓടെയായിരുന്നു യാത്രികരുമായി വിമാനം യാത്ര തിരിച്ചത്.

കമ്പനി തന്നെയാണ് വിനോദസഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ച വിവരം അറിയിച്ചത്. വിർജിൻ ഗാലറ്റിക്കിന്റെ സ്​പേസ് പ്ലെയിനിനെ വിർജിൻ മതർഷിപ്പിലാണ് ബഹിരാകാശത്തേക്ക് കൊണ്ടു പോയത്. 44,867 അടി ഉയരം വരെ മതർഷിപ്പിന്റെ സഹായത്തോടെ കുതിച്ച സ്​പേസ് ഫ്ലൈറ്റ് പിന്നീട് അതിൽ നിന്നും വേർപ്പെട്ട് ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കുകയായിരുന്നു.

യു.എസ് നിക്ഷേപകനായ കെൻ ​ബാക്സറ്റർ, ദക്ഷിണാഫ്രിക്കൻ നിക്ഷേപകൻ ടിമോത്തി നാഷ്, റെനാർഡ് മോട്ടോർ സ്​പോർട്ട് ഉടമ അഡ്രിയാൻ റെയ്നാർഡ് എന്നിവരും കമ്പനിയുടെ മുഖ്യശാസ്ത്രജ്ഞനും പൈലറ്റുമാരും സംഘത്തിലുണ്ടായിരുന്നു. ഇതിന് മുമ്പ് ബഹിരാകാശത്തേക്ക് വിർജിൻ ഗാലറ്റിക് വിനോദ സഞ്ചാരികളെ എത്തിച്ചിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Space tourismVirgin Galactic
News Summary - Space Tourism: Virgin Galactic's third commercial flight takes tourists to the edge of space and back
Next Story