സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു
text_fieldsവാഷിങ്ടൺ: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു. റോക്കറ്റിന്റെ പരീക്ഷണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ചെറുകഷ്ണങ്ങളായി റോക്കറ്റ് സമുദ്രത്തിൽ പതിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഡമ്മി സാറ്റ്ലെറ്റുകളുമായാണ് റോക്കററ് കുതിച്ചുയർന്നത്. എന്നാൽ, മിനിറ്റുകൾക്കം ഇത് തകരുകയായിരുന്നു. റോക്കറ്റിന്റെ ഏഴാം പരീക്ഷണമാണ് ഇന്ന് നടന്നത്.യു.എസിലെ സ്പേസ് എക്സിന്റെ ബൊക്ക ചിക്ക സ്റ്റാർ ബേസിൽ നിന്നാണ് റോക്കറ്റ് കുതിച്ചുയർന്നത്. എന്നാൽ, എട്ട് മിനിറ്റികം തന്നെ റോക്കറ്റിന് കൺട്രോൾ സെന്ററുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.
വിക്ഷേപണം പരാജയമായിരുന്നുവെങ്കിലും ചില നിർണായക വിവരങ്ങൾ ഇതിലൂടെ ലഭിച്ചുവെന്ന് സ്പേസ് എക്സ് അധികൃതർ അറിയിച്ചു. സ്റ്റാർഷിപ്പിന്റെ വിശ്വാസ്യത വർധിപ്പിക്കാനും സാധിക്കുന്നുവെന്ന് സ്പേസ് എക്സ് വ്യക്തമാക്കി. അതേസമയം, ബൂസ്റ്റർ കാച്ച് എന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞത് സ്പേസ് എക്സിനെ സംബന്ധിച്ചടുത്തോളം നേട്ടമാണ്.
വിക്ഷേപണം പരാജയമായതിന് പിന്നാലെ പ്രതികരണവുമായി ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് രംഗത്തെത്തി. റോക്കറ്റിനെ കിട്ടിയെന്നായിരുന്നു ഇലോൺ മസ്കിന്റെ രസകരമായ പ്രതികരണം. എക്സിലൂടെയാണ് മസ്ക് പ്രതികരണം നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.