20 വർഷത്തിനുള്ളിൽ ചൊവ്വയിൽ നഗരം നിർമിക്കും; ആദ്യ ചുവടുവെപ്പ് രണ്ട് വർഷത്തിനകം -മസ്ക്
text_fieldsചൊവയിൽ നഗരം നിർമിക്കുന്നതിന് മുന്നോടിയായുള്ള ആദ്യ ചുവടുവെപ്പ് നടത്താനൊരുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ്. എക്സിലൂടെ മസ്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വർഷത്തിനുള്ളിൽ ആളില്ല സ്റ്റാർഷിപ്പുകൾ ചൊവ്വയിലേക്ക് അയക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നാല് വർഷത്തിനുള്ളിൽ ആളുകളുള്ള പേടകത്തെ ചൊവ്വയിലേക്ക് അയക്കും. അവിടെ നിന്ന് പടിപടിയായി സ്പേസ്ഷിപ്പുകളുടെ എണ്ണം ഉയർത്തും. 20 വർഷത്തിനുള്ളിൽ സ്വയംപര്യാപ്തമായ നഗരം നിർമിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
2002ൽ അഞ്ച് വർഷത്തിൽ ആളില്ല പേടകം ചൊവ്വയിലിറക്കുമെന്നും ഏഴ് വർഷത്തിനുള്ളിൽ ആളുകളുമായി പേടകം അവിടെയെത്തിക്കുമെന്നും മസ്ക് പറഞ്ഞിരുന്നു.
ജൂണിൽ സ്റ്റാർഷിപ്പിന്റെ റോക്കറ്റ് അതിവേഗത്തിൽ ബഹിരാകാശത്ത് നിന്നും മടങ്ങിയെത്തുകയും ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറങ്ങുകയും ചെയ്തു. ചന്ദ്രനിലേക്കും ബഹിരാകാശത്തേക്കും ചൊവ്വയിലേക്ക് വരെ ആളുകളെ എത്തിക്കുന്നതിനായി വൻതോതിൽ ബഹിരാകാശ വാഹനങ്ങളിൽ നിർമിക്കാനാണ് മസ്ക് ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.