കൊറോണ വൈറസ് ഇന്ത്യൻ വകഭേദം സ്പെയിനിലും; 11 പേർക്ക് രോഗം
text_fieldsമാഡ്രിഡ്: കൊറോണ വൈറസ് ഇന്ത്യൻ വകഭേദം യൂറോപ്യൻ രാജ്യമായ സ്പെയിനിലും. 11 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
കൊറോണ വൈറസിന്‍റെ രണ്ടു വ്യാപനങ്ങളാണ് സ്പെയിനിലുണ്ടായിരിക്കുന്നതെന്ന് മന്ത്രി കരോലിന് ഡാറിയാസ് അറിയിച്ചു.
മെഡിക്കൽ ഉപകരണങ്ങൾ, ഓക്സിജൻ, മറ്റു ശ്വസന ഉപകരണങ്ങൾ തുടങ്ങിയവയുമായി വ്യാഴാഴ്ച ഒരു വിമാനം ഇന്ത്യയിലേക്ക് പുറപ്പെടുമെന്ന് അവർ കൂട്ടിച്ചേർത്തു. കൊറോണ വൈറസ് വ്യാപനം രൂക്ഷമായ ഇന്ത്യക്ക് സഹായം നൽകുമെന്ന് സ്പെയിൻ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച ഏഴു ടൺ മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യക്ക് കൈമാറുന്നതിന് സ്പെയിൻ ഭരണകൂടം തീരുമാനിച്ചിരുന്നു.
കൊറോണ വൈറസിന്‍റെ ഇന്ത്യൻ വകഭേദമായ ബി.1.617 ഏകദേശം 19 രാജ്യങ്ങളിലാണ് ഇതുവരെ സ്ഥിരീകരിച്ചത്. മൊറോക്കോ, ഇന്തോനേഷ്യ, ബ്രിട്ടൺ, ഇറാൻ, സ്വിറ്റ്സർലൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗം കണ്ടെത്തിയത്. ഇന്ത്യയിൽനിന്ന് വിവിധ രാജ്യങ്ങളിലെത്തിയവർക്കാണ് കൂടുതലും രോഗം സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.