Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമിന്നൽ പ്രളയ...

മിന്നൽ പ്രളയ ദുരന്തത്തിൽനിന്ന് കരകയറാനാവാതെ കിഴക്കൻ സ്പെയ്ൻ; മരണം 95

text_fields
bookmark_border
മിന്നൽ പ്രളയ ദുരന്തത്തിൽനിന്ന് കരകയറാനാവാതെ കിഴക്കൻ സ്പെയ്ൻ; മരണം 95
cancel

വലൻസിയ: സ്പെയിനിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 95 ആയി. നിരവധി പേർ പലയിടത്തും കുടുങ്ങിക്കിടക്കുന്നുണ്ട്. എത്രയോ പേരെ കാണാതായിട്ടുമുണ്ട്. വലിയ നാശനഷ്ടങ്ങളും റിപ്പോർട്ട് ​ചെയ്യുന്നു. സ്പെയിനി​ന്‍റെ കിഴക്കൻ മേഖലയായ വലൻസിയയിൽ ആണ് മിന്നൽ പ്രളയം ഉണ്ടായത്.

വലൻസിയ നഗരത്തിനും മാഡ്രിഡിനും ഇടയിലുള്ള അതിവേഗ ട്രെയിൻ സർവിസുകൾ 15 ദിവസത്തേക്കെങ്കിലും നിർത്തിവച്ചതായി പ്രഖ്യാപിച്ചു. മാഡ്രിഡിനെയും വലൻസിയയെയും ബന്ധിപ്പിക്കുന്ന ട്രാക്കുകൾ കേടുപാടുകളുടെ വ്യാപ്തി കാരണം മൂന്നാഴ്ച വരെ ഉപയോഗശൂന്യമാകുമെന്ന് സ്‌പെയിൻ ഗതാഗത മന്ത്രി ഓസ്‌കാർ പ്യൂന്‍റ പറഞ്ഞു. ഇതേ റൂട്ടിലെ രണ്ട് തുരങ്കങ്ങളായ ചിവ, ടോറന്‍റ് എന്നിവ തകർന്നു. റെയിൽവേ ട്രാക്കുകൾ പൂർണ്ണമായും മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ട്രാക്കുകളിൽ ലൈനുകളിൽ മൂന്നെണ്ണം അപ്രത്യക്ഷമായി. 80 കിലോമീറ്ററോളം ലൈനുകൾ പൂർണ്ണമായി നശിച്ചു.

സ്പെയിനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ പതാകകൾ പകുതി താഴ്ത്തി.‘ഞങ്ങൾ വെള്ളപ്പൊക്കത്തിലെ ഇരകളോടും അവരുടെ കുടുംബങ്ങളോടും രക്ഷാപ്രവർത്തകരോടും ഒപ്പമുണ്ട്. ഈ പ്രളയം ദേശീയ ദുരന്തം മാത്രമല്ല.ഒരു യൂറോപ്യൻ ദുരന്തം കൂടിയാണ്. ജീവൻ നഷ്ടപ്പെട്ട എല്ലാവരോടും ദുഃഖമറിയിക്കുന്നു’ എന്ന് യൂറോപ്യൻ പാർലമെന്‍റ് പ്രസിഡന്‍റ് റോബർട്ട മെറ്റ്സോല ‘എക്‌സി’ലെ പോസ്റ്റിൽ കുറിച്ചു. നമ്മളിതിനെ ഒരുമിച്ച് നേരിടുമെന്നും അവർ പറഞ്ഞു.

വെള്ളം ഇറങ്ങിയ​പ്പോൾ വലൻസിയയിലെ റോഡുകൾ ചെളി നിറഞ്ഞും വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതുമായ അവസ്ഥയിലാണ്. ഒരു യുവാവ് വെള്ളത്തിൽ ഒഴുകിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷി പറയുന്നു. ‘കാറി​ന്‍റെ മുകളിലായിരുന്നു അയാൾ. മറ്റൊരു കാറിലേക്ക് ചാടാൻ ശ്രമിച്ചു. പക്ഷേ അവനെ കൊണ്ടുപോയി. ആളുകൾ മരങ്ങളിൽ പറ്റിപ്പിടിക്കുന്നുണ്ടായിരുന്നു. പക്ഷേ ഒഴുക്കിൽ അവർ ഒലിച്ചുപോയി. സഹായത്തിനായുള്ള വിളിക്കുത്തരം നൽകാൻ കഴിഞ്ഞില്ല’. അധികാരികൾ വേണ്ടത്ര സഹായം ചെയ്തതായി തോന്നുന്നില്ലെന്ന് മറ്റൊരു നഗരവാസിയായ ജൂലിയൻ ഒർമെനോ പറയുന്നു. ‘ഞാൻ പൊലീസിനെയോ മേയറെയോ മറ്റാരെയെങ്കിലു​മോ കണ്ടിട്ടില്ല. വെള്ളം വന്നപ്പോൾ അവർ അലാറം ഉയർത്തി. ഇനി വെള്ളപ്പൊക്കം വരുമെന്ന് എന്നോട് ആരും പറയേണ്ട ആവശ്യമില്ല’.

വലെൻസിയ നഗരത്തിൽ നിന്ന് 85 കിലോമീറ്റർ അകലെയുള്ള ഉറ്റിയേൽ എന്ന പട്ടണത്തിൽ മാഗ്രോ നദി കരകവിഞ്ഞൊഴുകി മൂന്ന് മീറ്ററോളം വെള്ളം വീടുകളിലേക്ക് ​വന്നതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 12,000 പേരുള്ള പട്ടണത്തിൽ കുറഞ്ഞത് നിരവധി മരിച്ചിട്ടുണ്ടെന്ന് യുറ്റിയലി​ന്‍റെ മേയർ റിക്കാർഡോ ഗബാൾഡൺ പറഞ്ഞു. അവരിൽ ഭൂരിഭാഗവും പ്രായമായവരോ വികലാംഗരോ ആണ്. അവർക്ക് സുരക്ഷിത സ്ഥലത്തേക്ക് മാറാൻ കഴിഞ്ഞില്ല.

പട്ടണത്തിലെ 60 വയസ്സുള്ള അധ്യാപിക എൻകാർന തൻ്റെ തകർന്ന വീടിനടുത്തുനിന്ന് സംസാരിക്കുമ്പോൾ കണ്ണീർ തുടച്ചു. ‘ഇത് എ​ന്‍റെ സമ്പാദ്യം, എ​ന്‍റെ പരിശ്രമം, എ​ന്‍റെ ജീവിതം. പക്ഷേ ഞങ്ങൾ ജീവിച്ചിരിക്കുന്നു’- അവർ പറഞ്ഞു. വെള്ളപ്പൊക്കം തങ്ങളുടെ പന്നി ഫാമിനെ പൂർണ്ണമായും തകർത്തതായും 50 മൃഗങ്ങൾ മുങ്ങിമരിച്ചതായും യൂട്ടിയൽ നിവാസികളായ ജാവിയർ ഇറാൻസോയും അന കാർമെൻ ഫെർണാണ്ടസും പറഞ്ഞു. ലക്ഷക്കണക്കിന് യൂറോയുടെ നാശനഷ്ടങ്ങൾ ഇവർക്കുണ്ട്. പുനഃർനിർമാണത്തിന് സർക്കാർ സഹായം ലഭിക്കുമോ എന്നതിനെക്കുറിച്ച് ഇവർ ആശങ്കാകുലരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EUeuropeclimate crisisSpain flood
News Summary - Spain floods latest: number of dead expected to rise amid search for survivors
Next Story