അമ്മയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭക്ഷിച്ചു; 28കാരനെ കോടതി ശിക്ഷിച്ചു
text_fieldsമാഡ്രിഡ്: അമ്മയെ കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളായി വെട്ടിനുറുക്കി പാചകം ചെയ്ത് ഭക്ഷിച്ച 28കാരന് ശിക്ഷ വിധിച്ച് കോടതി. മാഡ്രിഡിലെ വെന്‍റാസ് പ്രദേശത്ത് 2019ലാണ് കേസിനാസ്പദമായ സംഭവം.
28കാരനായ ആൽബർട്ടോ സൻചസ് ഗോമസാണ് കേസിൽ കുറ്റക്കാരൻ. തൊഴിൽ രഹിതനാണ് ആൽബർട്ടോ. മാതാവ് 68കാരിയായ മരിയ സോലെഡാഡ് ഗോമസും ആൽബർട്ടോയും ഒരു വീട്ടിലായിരുന്നു താമസം.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മരിയയെ ആൽബർട്ടോ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ആയിരത്തോളം കഷ്ണങ്ങളാക്കി റഫ്രിജറേറ്ററിൽ സൂക്ഷിച്ചു. തുടർന്ന് ദിവസങ്ങളോളം ആൽബർട്ടോയും വളർത്തുനായയും മൃതദേഹം ഭക്ഷിക്കുകയായിരുന്നു.
ഒരു മാസത്തോളമായി മരിയയെ കാണാതായതോടെ സുഹൃത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ സംശയമുന ആൽബർട്ടോയിലേക്ക് നീണ്ടു. തുടർന്ന് ഇരുവരും താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്.
ആൽബർട്ടോയോട് മാതാവിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ യാതൊരു ഭാവവൃത്യാസവുമില്ലാതെ െകാലപ്പെടുത്തിയെന്ന് സമ്മതിച്ചതായി െപാലീസ് പറഞ്ഞു. മരിയയുടെ തല, കൈകൾ, ഹൃദയം തുടങ്ങിയവ കിടപ്പുമുറിയിൽനിന്ന് കണ്ടെടുത്തു. മാംസം കഷ്ണങ്ങളാക്കി റഫ്രിജറേറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു. അസ്ഥികൾ വീടിന്‍റെ വിവിധ അലമാരകളിൽനിന്ന് കണ്ടെടുത്തു. മരപ്പണിക്കാർ ഉപയോഗിക്കുന്ന ആയുധവും രണ്ടു അടുക്കള കത്തിയും ഉപയോഗിച്ചാണ് മരിയയുടെ മൃതേദഹം വെട്ടിനുറുക്കിയതെന്ന് പൊലീസ് കണ്ടെത്തി.
തുടർന്ന് 2019 ഫെബ്രുവരി 21ന് ആൽബർട്ടോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൗ വർഷം നടന്ന രണ്ടാഴ്ചത്തെ വിചാരണക്ക് ശേഷം ബുധനാഴ്ച ആൽബർേട്ടാ കുറ്റക്കാരനാണെന്ന് കോടതി സ്ഥിരീകരിക്കുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. ആൽബർട്ടോക്ക് മാനസിക അസ്വാസ്ഥ്യങ്ങളുണ്ടെന്നും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും കോടതി കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.