ശ്രീലങ്കയിൽ കന്നുകാലി കശാപ്പ് നിരോധിച്ചു
text_fieldsകൊളംബോ: കന്നുകാലികളെ മാംസത്തിനായി അറുക്കുന്നത് ശ്രീലങ്ക നിരോധിച്ചു. കന്നുകാലി കശാപ്പ് നിരോധനത്തിനുള്ള ശിപാർശ മന്ത്രിസഭ അംഗീകരിച്ചതായും നിയമനിർമാണം ഉടൻ നടത്തുമെന്നും മാസ് മീഡിയ മന്ത്രി കെഹെലിയ റംബുക്വെല്ല അറിയിച്ചു.
പ്രധാനമന്ത്രി മഹിന്ദ രാജപക്സ മുന്നോട്ടുവെച്ച കന്നുകാലി കശാപ്പ് നിരോധ ആവശ്യം സെപ്റ്റംബർ എട്ടിന് ഭരണകക്ഷിയായ ശ്രീലങ്കൻ പൊതുജന പെരുമുന (എസ്.എൽ.പി.പി) പാർലമെൻററി ഗ്രൂപ്പ് അംഗീകരിച്ചിരുന്നു.
നിലവിലുള്ള മൃഗനിയമം, കന്നുകാലി കശാപ്പ് ഓർഡിനൻസ്, മറ്റ് അനുബന്ധ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.ബീഫ് ഇറക്കുമതി ചെയ്യാനും കഴിക്കുന്നവർക്ക് സബ്സിഡി നിരക്കിൽ ലഭ്യമാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയാത്ത പ്രായമായ കന്നുകാലികൾക്കായി പ്രത്യേക പദ്ധതി ആരംഭിക്കും. കന്നുകാലി കശാപ്പുമൂലം മൂലം പരമ്പരാഗത കാർഷിക ആവശ്യങ്ങൾക്ക് കന്നുകാലികൾ അപര്യാപ്തമായി മാറുകയാണെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ അഭിപ്രായപ്പെട്ടിരുന്നതായും സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.