Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫൈസർ വാക്​സിന്​ അനുമതി...

ഫൈസർ വാക്​സിന്​ അനുമതി നൽകുന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യമായി ശ്രീലങ്ക

text_fields
bookmark_border
ഫൈസർ വാക്​സിന്​ അനുമതി നൽകുന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യമായി ശ്രീലങ്ക
cancel

കൊള​ംബോ: ​ഫൈസർ വാക്​സിന്​ അടിയന്തര ഉപയോഗത്തിന്​ ശ്രീലങ്ക അനുമതി നൽകി. ഫൈസർ വാക്​സിന്​ അനുമതി നൽകുന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യമാണ്​ ലങ്ക. കോവിഡ്​ മൂന്നാം തരംഗത്തിനെതിരെ പൊരുതുന്ന വേളയിൽ അയൽരാജ്യമായ ഇന്ത്യയിൽ നിന്നുള്ള വാക്​സിൻ ലഭ്യത കുറഞ്ഞതിനാലാണ്​ തീരുമാനം.

അഞ്ച്​ ദശലക്ഷം ഫൈസർ വാക്​സിൻ ഡോസുകൾ ഓർഡർ ചെയ്യുമെന്ന്​ മന്ത്രി ഡോ. സുദർശിനി ഫെർണാണ്ടോപുലെ പറഞ്ഞു. ഇന്ത്യയിൽ കോവിഡ്​ ബാധ രൂക്ഷമായ സാഹചര്യത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യയുടെ കോവിഷീൽഡ്​ വാക്​സിന്‍റെ കയറ്റുമതി താൽക്കാലികമായി നിർത്തിയിരുന്നു.

നേരത്തെ ചൈനയുടെ സിനേഫാം വാക്​സിനും റഷ്യയുടെ സ്​പുട്​നിക്​ വാക്​സിനും ശ്രീലങ്ക അംഗീകാരം നൽകിയിരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത്​ 1914 കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. പരമ്പരാഗത പുതുവർഷ ആഘോഷങ്ങളുടെ ഫലമായാണ്​ രാജ്യത്ത്​ കോവിഡ്​ ബാധ പിടിവിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Lankacovid vaccinePfizer Vaccine
News Summary - Sri Lanka becomes 1st south Asian country to approve Pfizer vaccine
Next Story