ലങ്കയിൽ പ്രതിസന്ധി തീർക്കാൻ രണ്ട് പുതിയ മന്ത്രിമാർ
text_fieldsകൊളംബോ: രാജ്യചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽനിന്ന് കരകയറാൻ പല വഴികൾ നോക്കുന്ന ശ്രീലങ്കയിൽ പുതിയ രണ്ട് വകുപ്പുകൾക്ക് രൂപം നൽകി പ്രസിഡന്റ് ഗോടബയ രാജപക്സ.
സാങ്കേതിക വിദ്യയും നിക്ഷേപപ്രോത്സാഹനവും വനിത-ശിശു കാര്യവും സാമൂഹിക പുരോഗതിയും എന്നീ പേരുകളിലാണ് പുതിയ മന്ത്രാലയങ്ങൾ രൂപവത്കരിച്ചത്. നേരിട്ടുള്ള പ്രത്യക്ഷ വിദേശനിക്ഷേപവും സ്വകാര്യനിക്ഷേപവും വർധിപ്പിക്കുക എന്നതാകും നിക്ഷേപവകുപ്പിന്റെ ചുമതല. വനിത-ശിശുക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന 15ലേറെ സ്ഥാപനങ്ങൾ പുതിയ വനിത-ശിശു മന്ത്രാലയത്തിന് കീഴിൽ വരുമെന്നാണ് കരുതുന്നത്.
പ്രസിഡന്റ് ഗോടബയയുടെ ഇളയ സഹോദരനും മുൻ ധനമന്ത്രിയുമായിരുന്ന ബേസിൽ രാജപക്സ പാർലമെന്റ് അംഗത്വം ഒഴിഞ്ഞതിന് ശേഷമാണ് പുതിയ വകുപ്പുകളുടെ രൂപവത്കരണം. അതേസമയം, ശ്രീലങ്കക്ക് സാമ്പത്തികസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നാണ്യനിധിയുടെ പ്രതിനിധികളെ ലങ്കയിലേക്ക് അയക്കാൻ ആലോചന നടക്കുകയാണെന്ന് ഐ.എം.എഫ് വക്താവ് ജെറി റൈസ് പറഞ്ഞു.
എന്നാൽ, ധാരണകളിലേക്ക് കടക്കുന്നതിന് മുമ്പ് രാജ്യം, കടം തിരിച്ചടവുമായി ബന്ധപ്പെട്ട ബാധ്യത സുസ്ഥിരത പുനഃസ്ഥാപിക്കേണ്ടതുണ്ട്. കഴിഞ്ഞദിവസം ഐ.എം.എഫ് മേധാവി ക്രിസ്റ്റലിന ജോർജ്യേവയുമായി നടന്ന ചർച്ചയിൽ സംഘത്തെ അയക്കാൻ ശ്രീലങ്ക ആവശ്യമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.