Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇറക്കുമതിക്ക്​ വിദേശനാണയമില്ല; ഭക്ഷ്യ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ച്​ ശ്രീലങ്ക
cancel
Homechevron_rightNewschevron_rightWorldchevron_rightഇറക്കുമതിക്ക്​...

ഇറക്കുമതിക്ക്​ വിദേശനാണയമില്ല; ഭക്ഷ്യ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ച്​ ശ്രീലങ്ക

text_fields
bookmark_border

കൊളംബോ: സ്വകാര്യ ബാങ്കുകളിൽ വിദേശ നാണ്യ കരുതൽ ശേഖരം കുറഞ്ഞതോടെ ഭക്ഷ്യ ഇറക്കുമതി നിലച്ച ശ്രീലങ്കയിൽ ഭക്ഷ്യ അടിയന്തരാവസ്​ഥ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന രാജ്യത്ത്​ ജനജീവിതം ദുസ്സഹമാക്കിയാണ്​ അടിയന്തരാവസ്​ഥ എത്തുന്നത്​. പഞ്ചസാര, അരി തുടങ്ങിയ അവശ്യ വസ്​തുക്കൾ പൂഴ്​ത്തിവെക്കുന്നത്​ ഒഴിവാക്കാനാണ്​ നടപടിയെന്ന്​ പ്രസിഡന്‍റ്​ ഗോടബയ രാജപക്​സ പറഞ്ഞു.

കടുത്ത നിയന്ത്രണം നിലവിൽവന്നതോടെ വ്യപാരികളിൽനിന്ന്​ ഭക്ഷ്യ ശേഖരം പിടിച്ചെടുക്കാനും അവശ്യവിഭവങ്ങൾ കൂട്ടി​െവക്കുന്നവരെ അറസ്റ്റ്​ ചെയ്യാനും പൊലീസിന്​ അധികാരമുണ്ടാകും. വില നിയന്ത്രണം പൂർണമായി സർക്കാറിനാകും. ഇതിനായി മുതിർന്ന സൈനിക ഉദ്യോഗസ്​ഥനെ അവശ്യ സേവന വിഭാഗം കമീഷണർ ജനറലായി പ്രഖ്യാപിച്ചു. അരി, ഗോതമ്പ്​, പഞ്ചസാര എന്നിവയടക്കമുള്ളവയുടെ വിതരണം അദ്ദേഹത്തിന്‍റെ നിയന്ത്രണത്തിലാകും.

ലഭ്യത തീരെ കുറഞ്ഞതോടെ അടുത്തിടെ അരി, പഞ്ചസാര, ഉള്ളി, കിഴങ്ങ്​ തുടങ്ങിയവക്ക്​ വില കുത്തനെ കൂടിയിരുന്നു. പാൽപൊടി, മണ്ണെണ്ണ എന്നിവ കിട്ടാതാകുകയും ചെയ്​തു. കോവിഡ്​ കേസുകളിൽ രാജ്യം ഉഴറുന്നതിനിടെയാണ്​ പുതിയ വെല്ലുവിളിയായി ഭക്ഷ്യ അടിയന്തരാവസ്​ഥയും.

2.1 കോടി ജനസംഖ്യയുള്ള രാജ്യത്ത്​ ഭക്ഷ്യ വസ്​തുക്കൾ പൂഴ്​ത്തിവെക്കുന്നവർക്ക്​ അടുത്തിടെ ശിക്ഷ വർധിപ്പിച്ചിരുന്നു. കോവിഡ്​ മഹാമാരിയിൽ സമ്പദ്​വ്യവസ്​ഥ താറുമാറിലായ രാജ്യത്ത്​ വിദേശ വാഹനങ്ങൾ, ഭക്ഷ്യ എണ്ണ, മഞ്ഞൾ തുടങ്ങിയവയുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്​.

2019 നവംബറിൽ വിദേശ നാണയ ശേഖരം 750 കോടി ഡോളറായിരുന്നത്​ കഴിഞ്ഞ ജൂലൈ അവസാന​ത്തിൽ 280 കോടി ഡോളറായി ചുരുങ്ങിയിട്ടുണ്ട്​.

​പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതി അവശേഷിച്ച വിദശേ നാണയ ശേഖരം കൂടി ഊറ്റുമെന്നതിനാൽ വാഹനയാത്ര കുറക്കാനും നിർദേശമുണ്ട്​. എണ്ണ ഉപഭോഗം കുറഞ്ഞില്ലെങ്കിൽ വർഷാവസാനത്തോടെ ഇവക്കും റേഷനിങ്​ ഏർപെടുത്തുമെന്നാണ്​ മുന്നറിയിപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Lankafood emergencyforex crisis
News Summary - Sri Lanka declares food emergency as forex crisis worsens
Next Story