വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്ന നെടുമാരന്‍റെ വാദം തള്ളി ശ്രീലങ്ക
text_fieldsകൊളംബോ: എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്ന തമിഴ് നാഷനലിസ്റ്റ് മൂവ്മെന്‍റ് നേതാവ് പി. നെടുമാരന്‍റെ വാദം തള്ളി ശ്രീലങ്ക. പ്രഭാകരൻ കൊല്ലപ്പെട്ടുവെന്നും ഡി.എൻ.എ തെളിവാണെന്നും ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ നളിൻ ഹെരാത്ത് അറിയിച്ചു.
'2009 മെയ് 19ന് പ്രഭാകരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതാണ്. ഡി.എൻ.എ അതിന് തെളിവാണ്.' -കേണൽ നളിൻ ഹെരാത്ത് പി.ടി.ഐയോട് പറഞ്ഞു.
പ്രഭാകരൻ ജീവനോടെയുണ്ടെന്നും വേണ്ട സമയത്ത് പൊതുജനമധ്യത്തിലെത്തുമെന്നുമായിരുന്നു നെടുമാരന്‍റെ അവകാശവാദം. തമിഴ് ഈഴം സംബന്ധിച്ച പദ്ധതികൾ അദ്ദേഹം അറിയിക്കുമെന്നും നെടുമാരൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി ശ്രീലങ്ക രംഗത്തെത്തിയത്.
2009 മെയ് 19നാണ് പ്രഭാകരന്‍റെ മരണം ശ്രീലങ്കൻ സൈന്യം സ്ഥിരീകരിച്ചത്. പ്രഭാകരന്റെ മൃതശരീരം മുൻ സഹപ്രവർത്തകൻ മുരളീധരൻ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി മൃതശരീര ചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.