കടക്കാരുമായി രണ്ടാംഘട്ട ചർച്ച നടത്തി ശ്രീലങ്ക
text_fieldsകൊളംബോ: കടം പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ഐ.എം.എഫ് ഉൾപ്പെടെ കടം നൽകിയവരുമായി രണ്ടാംഘട്ട ചർച്ച ആരംഭിച്ച് ശ്രീലങ്ക. എക്കാലത്തെയും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന രാജ്യം അതിൽനിന്ന് കരകയറാൻ വഴിതേടുകയാണ്. വ്യാഴാഴ്ച ചർച്ച നടത്തിയതായി ധനമന്ത്രി ശേഷൻ സെമസിംഗെ അറിയിച്ചു.
ചർച്ചയുടെ വിശദാംശങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല. ഒന്നാംഘട്ട ചർച്ച നേരത്തെ വാഷിങ്ടണിൽ നടന്നിരുന്നു. അന്താരാഷ്ട്ര നാണയനിധിയിൽനിന്നുള്ള 2900 ഡോളറിന്റെ രക്ഷാപാക്കേജ് ലഭ്യമാകാൻ ഉഭയകക്ഷി കടക്കാരിൽനിന്ന് കടം പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് ഉറപ്പുലഭിക്കണം. 5100 കോടി ഡോളറിന്റെ വിദേശ കടം തിരിച്ചടക്കാൻ കഴിയാതെ പ്രയാസത്തിലാണ് രാജ്യം. 2800 കോടി ഡോളർ 2027ഓടെ തിരിച്ചടക്കേണ്ടതാണ്. വിദേശനാണ്യ ശേഖരം ഇല്ലാത്തതിനാൽ എണ്ണ, മരുന്ന്, അവശ്യ വസ്തുക്കൾ ഉൾപ്പെടെയുള്ളവ ഇറക്കുമതി മുടങ്ങുന്ന സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.