ശ്രീലങ്ക: റാംബുക്കാനയിൽ കർഫ്യൂ നീക്കി; വെടിവെപ്പിനെ കുറിച്ച് അന്വേഷണം
text_fieldsകൊളംബോ: തെക്കു പടിഞ്ഞാറൻ ശ്രീലങ്കൻ നഗരമായ റാംബുക്കാനയിൽ കർഫ്യൂ നീക്കി. സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചത്. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച നിരായുധരായ പ്രക്ഷോഭകർക്കു നേരെ പൊലീസ് വെടിവെക്കുകയായിരുന്നു. പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സമരക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു പൊലീസുകാർക്കും പരിക്കേറ്റു. വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്.
അതിനിടെ, ശ്രീലങ്കയിൽ പ്രസിഡൻഷ്യൽ ഭരണരീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ പ്രതിപക്ഷമായ സമാഗി ജന ബാലവേഗായ (എസ്.ജെ.ബി) ഭരണഘടന ഭേദഗതി ബിൽ അവതരിപ്പിച്ചു. 1978 മുതൽ രാജ്യത്ത് പ്രസിഡൻഷ്യൽ ഭരണരീതിയാണ്. പാർലമെന്റ് സെക്രട്ടറി ജനറലിനാണ് 21ാമത് ഭരണഘടന ഭേദഗതി ബിൽ സമർപ്പിച്ചത്.
പ്രസിഡന്റ് രാജ്യത്തിന്റെ പരമാധികാരിയും കമാൻഡർ ഇൻ ചീഫുമായും തുടരുമ്പോഴും വ്യക്തിതാൽപര്യം മുൻനിർത്തി പ്രധാനമന്ത്രിയെ നിയമിക്കുകയോ പിരിച്ചുവിടുകയോ ചെയ്യാൻ പാടില്ലെന്നും ഭേദഗതിയിൽ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.