മുൻ പ്രസിഡന്റുമാരുടെ സുരക്ഷ പിൻവലിക്കുമെന്ന് ശ്രീലങ്ക; അതുവഴി ലാഭം പ്രതിവർഷം 120 കോടി രൂപ
text_fieldsകൊളംബോ: മുൻ പ്രസിഡന്റുമാർക്ക് നൽകിയിരുന്ന പ്രത്യേക സുരക്ഷ ജനുവരി ഒന്നുമുതൽ നിർത്തലാക്കുന്നതിലൂടെ പ്രതിവർഷം 120 കോടി രൂപ ലാഭിക്കാൻ കഴിയുമെന്ന് ശ്രീലങ്കൻ സർക്കാർ.
രാജ്യത്തിന്റെ മുഴുവൻ സുരക്ഷയും ഉറപ്പാക്കുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്നും പൊതുസുരക്ഷ മന്ത്രി ആനന്ദ വിജിപാല പാർലമെന്റിൽ അറിയിച്ചു. ഉന്നത പദവികൾ വഹിക്കുന്നവർ മറ്റു പൗരന്മാരെപ്പോലെത്തന്നെയാണെന്ന് ഉറപ്പാക്കും.
ഗതാഗത നിയമങ്ങൾ അവഗണിച്ച് കുതിക്കുന്ന വി.ഐ.പി വാഹനവ്യൂഹങ്ങളുടെ സംസ്കാരം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സയുടെ സുരക്ഷക്കാണ് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത്. അദ്ദേഹത്തിന്റെ 310 ഉദ്യോഗസ്ഥർക്ക് 60 കോടി രൂപയാണ് പ്രതിവർഷം മുടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.