പാർലമെൻറ് സസ്പെൻഡ് ചെയ്ത് ശ്രീലങ്കൻ പ്രസിഡൻറ് സിംഗപ്പൂരിൽ
text_fieldsകൊളംബോ: ശ്രീലങ്കൻ പാർലമെൻറ് സസ്പെൻഡ് ചെയ്ത് പ്രസിഡൻറ് ഗോടബയ രാജപക്സ സിംഗപ്പൂരിലേക്കു തിരിച്ചു. മുൻകൂട്ടി നിശ്ചയിക്കാതെയുള്ള പ്രസിഡൻറിെൻറ സ്വകാര്യ സന്ദർശനം വൈദ്യ പരിശോധനക്കാണെന്ന് സൂചനയുണ്ട്.
അടുത്തമാസം നടക്കാനിരിക്കുന്ന പാർലമെൻറ് സമ്മേളനം ഒരാഴ്ചത്തേക്കുകൂടി നീട്ടുകയും ചെയ്തിട്ടുണ്ട്. വിദേശത്തേക്കു പോകുന്ന കാലയളവിൽ പാർലമെൻറ് സസ്പെൻഡ് ചെയ്യാനുള്ള ഗോടബയയുടെ തീരുമാനത്തെക്കുറിച്ച് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ച പാർലമെൻറ് സെഷൻ ജനുവരി 11നാണ് ചേരേണ്ടിയിരുന്നത്. ഇത് ജനുവരി 18ലേക്ക് നീട്ടിയിട്ടുണ്ട്.
പാർലമെൻറ് സസ്പെൻഡ് ചെയ്ത് മണിക്കൂറുകൾക്കകമാണ് ഗോടബയ സിംഗപ്പൂരിലേക്കു തിരിച്ചത്. പ്രസിഡൻറ് സ്വകാര്യ സന്ദർശനത്തിലാണെന്നാണ് അദ്ദേഹത്തിെൻറ കാര്യാലയം വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.