ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മാർക്സിസ്റ്റ് ചായ്‍വുള്ള നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ
text_fieldsകൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് അനുകൂല നേതാവ് അനുര കുമാര ദിസായകെ മുന്നിൽ. ഇതുവരെ എണ്ണിയ വോട്ടുകളിൽ 53 ശതമാനവും നേടിയാണ് ദിസനായകെ മുന്നിൽ തുടരുന്നത്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ 22 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനാത്താണ്. നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയാണ് മൂന്നാമത്.
നാഷണൽ പീപ്പിൾ പവർ സഖ്യത്തിന്റെ ഭാഗമായാണ് ദിസനായകെ മത്സരിച്ചത്. ദിസനായകെയുടെ പാർട്ടിയായ ജനത വിമുക്തി മോർച്ച മാർക്സിസ്റ്റ് ആശയങ്ങളോട് പ്രതിപത്തിയുള്ളയാളാണ്. അടഞ്ഞ സമ്പദ്‍വ്യവസ്ഥ, ഭരണകൂടത്തിന്റെ ഇടപെടൽ, കുറഞ്ഞ നികുതി തുടങ്ങിയ ആശയങ്ങളാണ് അദ്ദേഹം ഉയർത്തിപിടിക്കുന്നത്.
മൂന്ന് സീറ്റ് മാത്രമാണ് ദിസനായകയുടെ പാർട്ടിക്ക് പാർലമെന്റിൽ ഉള്ളത്. മാറ്റം കൊണ്ടു വരുമെന്ന് അറിയിച്ചാണ് ദിസനായക ഈ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. ഇത് ജനങ്ങൾ അംഗീകരിച്ചുവെന്ന് വേണം ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നും മനസിലാക്കാൻ.
നേരത്തെ ശ്രീലങ്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 70 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. 2022ലെ സാമ്പത്തിക തകർച്ചയെ തുടർന്ന് അന്നത്തെ പ്രസിഡന്റ് ഗോട്ടബയ രാജപക്സ നാടുവിട്ടതിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 2019ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ 83.72 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.