മഹീന്ദ രാജപക്സ ശ്രീലങ്കൻ പ്രധാനമന്ത്രിയായി ചുമതലയേറ്റു
text_fieldsകൊളംബോ: ശ്രീലങ്കയുടെ 13ാമത് പ്രധാനമന്ത്രിയായി മുൻ പ്രസിഡൻറ് മഹീന്ദ രാജപക്സ സത്യപ്രതിജ്ഞ ചെയ്തു. കെലനിയയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള രാജമഹ വിഹാരയ ബുദ്ധക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ ഒമ്പതരക്കായിരുന്നു ചടങ്ങ്. ഇളയ സഹോദരനും ശ്രീലങ്കൻ പ്രസിഡൻറുമായ ഗോടബയ രാജപക്സ സത്യപ്രതിജ്ഞ ചടങ്ങ് നിയന്ത്രിച്ചു.
ശ്രീലങ്ക പീപ്ൾസ് പാർട്ടി (എസ്.എൽ.പി.പി) നേതാവായായ 74കാരൻ മഹീന്ദ നാലാം തവണയാണ് പ്രധാനമന്ത്രി പദമേറുന്നത്. പാർലമെൻററി രാഷ്ട്രീയത്തിൽ 50 വർഷം തികച്ചതിെൻറ വാർഷികം കഴിഞ്ഞ ജൂലൈയിലായിരുന്നു. 1970ൽ 24ാം വയസ്സിലാണ് ആദ്യമായി ശ്രീലങ്കൻ പാർലമെൻറംഗമാകുന്നത്.
തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുകയും മഹീന്ദക്ക് പുറമെ കുടുംബത്തിൽ നിന്ന് നാലുപേർ കൂടി എം.പിമാരാകുകയും ചെയ്തതോടെ ഭരണം രാജപക്സ കുടുംബത്തിെൻറ കൈകളിലായിട്ടുണ്ട്. മഹീന്ദയുടെ മകൻ നമൽ, മൂത്ത ജ്യേഷ്ഠൻ ചമൽ, മകൻ ശശീന്ദ്ര, ബന്ധു നിപുണ രണവക എന്നിവരാണ് രാജപക്സ കുടുംബത്തിൽ നിന്നുള്ള എം.പിമാർ. ഭരണഘടനയിൽ മാറ്റം വരുത്താനാവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് രാജപക്സമാർക്ക് അഞ്ച് സീറ്റുകളുടെ കുറവ് മാത്രമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.