ബംഗ്ലാദേശിലെ ഇന്ത്യൻ എംബസിയിൽ നിന്ന് ജീവനക്കാരെയും കുടുംബങ്ങളെയും ഒഴിപ്പിച്ചു
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി ശൈഖ് ഹസീന രാജ്യം വിടുകയും രാഷ്ട്രീയ അനിശ്ചിതത്വം പിടിമുറുക്കുകയും ചെയ്ത ബംഗ്ലാദേശിലെ ഇന്ത്യൻ എംബസിയിൽനിന്ന് അത്യാവശ്യമല്ലാത്ത ജീവനക്കാരെയും അവരുടെ കുടുബത്തെയും ഇന്ത്യ ഒഴിപ്പിച്ചു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
എല്ലാ ഇന്ത്യൻ നയതന്ത്രജ്ഞരും ബംഗ്ലാദേശിൽ തുടരുകയാണെന്നും ദൗത്യങ്ങൾ പ്രവർത്തനക്ഷമമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സുരക്ഷ കാരണങ്ങളാലാണ് നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.
സംവരണ വിഷയത്തിൽ ശൈഖ് ഹസീന സർക്കാരിനെതിരായ പ്രതിഷേധത്തെ തുടർന്ന് ബംഗ്ലാദേശിൽ വലിയ സംഘർഷമാണ് അരങ്ങേറുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ തെരുവിലിറങ്ങിയതോടെ ഹസീന രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തു.
ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രം 100ഓളം പേർ കൊല്ലപ്പെട്ട സംഘർഷത്തിൽ പൊലീസുകാർ ഉൾപ്പെടെ ആകെ 300ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.