സ്റ്റാർബക്സിനോട് 50 ദശലക്ഷം ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാലിഫോർണിയ കോടതി
text_fieldsകാലിഫോർണിയ: ചൂടു പാനീയം ഡെലിവറി ചെയ്യുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഡെലിവറി പാർട്ണർക്ക് 50 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ സ്റ്റാർബക്സിനോടാവശ്യപ്പെട്ട് കാലിഫോർണിയ കോടതി.
2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലോസ് ഏഞ്ചൽസിലെ സ്റ്റാർബക്സിൽ നിന്ന് ഓർഡർ ചെയ്ത പാനീയവുമായി പോകുന്നതിനിടയിലാണ് ഡെലിവറി ജീ വനക്കാരമായ മൈക്കേൽ ഗാർഷ്യക്ക് പരിക്കേൽക്കുന്നത്. ചൂടു പാനീയം തന്റെ മടിയിൽ തെറിച്ചു വീണതിനെ തുടർന്ന് നാഡീക്ഷതം ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് മൈക്കേലിന് സംഭവിച്ചത്. കോടതിയിൽ ഫയൽ ചെയ്ത കേസിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാണ് സ്റ്റാർബക്സിനെതിരായ ആരോപണം.
"മൂന്ന് പാനീയങ്ങളാണ് താൻ ഡെലിവറിക്കായി കൊണ്ടു പോയത്. അതിൽ നല്ല ചൂടുള്ള പാനീയത്തിന്റെ മൂടി നന്നായി അടയക്കാതിരുന്നതുമൂലം തുറന്ന് തന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു." മൈക്കേൽ പറയുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച സ്റ്റാർബക്സ് കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ പോകാനൊരുങ്ങുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.