തുറിച്ചു നോട്ടം വിലക്കി ആസ്ട്രേലിയയിലെ നിശാ ക്ലബ്
text_fieldsസിഡ്നി: അതിഥികളെ സമ്മതമില്ലാതെ തുറിച്ചു നോക്കുന്നത് വിലക്കി ആസ്ട്രേലിയയിലെ നിശാക്ലബ്. സിഡ്‌നിയിലെ ക്ലബ് 77 ലാണ് നിയമം കൊണ്ടുവന്നത്. ക്ലബ്ബിനെ സുരക്ഷിത ഇടമായി മാറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സീറോ ടോളറൻസ് ഹരാസ്മെന്റ് നയം വിപുലീകരിച്ചാണ് പുതിയ വിലക്ക് ഏർപ്പെടുത്തിയതെന്ന് ക്ലബ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ അറിയിച്ചു.
സമ്മതം, ഉപദ്രവം എന്നിവയുടെ കാര്യത്തിൽ ഞങ്ങളുടെ മൂല്യങ്ങളും ധാർമികതയും പാലിക്കാത്ത ചില ആളുകളെയും ക്ലബ് സംസ്കാരം ആകർഷിച്ചിട്ടുണ്ടെന്ന് ആഗസ്റ്റ് 4 ന് പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ക്ലബ് പറയുന്നു.
അതിനാൽ ഈ വേദി സുരക്ഷിതമായ ഇടമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ സുരക്ഷയും ഉപദ്രവവും സംബന്ധിച്ച നയത്തിൽ പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ക്ലബ്ബിലും ഡാൻസ് ഫ്ലോറിലും അസ്വീകാര്യമായ പെരുമാറ്റം എന്താണെന്ന് പുതിയ ക്ലബ് അംഗങ്ങളെ പഠിപ്പിക്കും.
നിശാക്ലബ് എന്ന നിലയിൽ, നിങ്ങൾ അപരിചിതരുമായി ഇടപഴകുന്നത് പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും ഏതൊരു ഇടപഴകലും വാക്കാലുള്ള സമ്മതത്തോടെ ആരംഭിക്കണം. നിങ്ങൾ ദൂരെ നിന്ന് ആരെയെങ്കിലും നോക്കുകയാണെങ്കിൽ പോലും ഇത് ബാധകമാണ്. നിങ്ങൾ ആരെയെങ്കിലും ആകർഷിക്കാൻ ശ്രമിക്കുന്നത് അനാവശ്യമാണെങ്കിൽ, അത് ഉപദ്രവമായി കണക്കാക്കും' പോസ്റ്റ് പറയുന്നു.
പിങ്ക് വസ്ത്രം ധരിച്ച ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പരാതികൾ കൈകാര്യം ചെയ്യും. നിയമം ലംഘിക്കുന്നവരെ ക്ലബ്ബിൽ നിന്ന് പുറത്താക്കും. മറ്റാരെങ്കിലും ഉപദ്രവിക്കുകയോ അനാവശ്യമായി നോക്കുകയോ ചെയ്താൽ ആ വ്യക്തിക്ക് ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥനെ അറിയിക്കാമെന്നും ക്ലബ്ബ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.