'ജാഗ്രത പാലിക്കണം'; യു.എസ് പൗരൻമാർക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്
text_fieldsവാഷിങ്ടൺ: ലോകത്താകമാനമുള്ള തങ്ങളുടെ പൗരൻമാർക്ക് മുന്നറിയിപ്പുമായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പൗരൻമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. യു.എസ് പൗരൻമാർക്കെതിരെ ഭീകരാക്രമണം, പ്രതിഷേധം, അക്രമം എന്നിവയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാറ്റ് മില്ലർ പറഞ്ഞു. ലോകം മുഴുവൻ യു.എസിനെ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച ലെബനാനിലേക്കും ഇസ്രായേലിലേക്കും സഞ്ചരിക്കുന്നവർക്ക് യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു.
അത്യാവശ്യക്കാരല്ലാത്ത യു.എസ് സർക്കാർ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഈ രാജ്യങ്ങളിൽ നിന്നും ഉടൻ മടങ്ങണമെന്നും നിർദേശിച്ചിരുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൺ സുരക്ഷ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.