Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേലിന്റേത്...

ഇസ്രായേലിന്റേത് ലോകത്തിലെ ഏറ്റവും കൊടിയ ക്രിമിനൽ സേന -യു.എൻ

text_fields
bookmark_border
ഇസ്രായേലിന്റേത് ലോകത്തിലെ ഏറ്റവും കൊടിയ ക്രിമിനൽ സേന -യു.എൻ
cancel

യുനൈറ്റഡ് നാഷൻസ്: ലോകത്തിലെ ഏറ്റവും വലിയ ക്രിമിനൽ സേനയാണ് ഇസ്രായേലിന്റേതെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ. യു.എൻ മനുഷ്യാവകാശ വിദഗ്ധനായ ക്രിസ് സിദോത്തി യു.എൻ ഓഫിസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇസ്രായേൽ അധിനിവേശ സേനയെ ‘ക്രിമിനൽ ആർമി’ എന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചത്. ഇസ്രായേൽ സൈന്യം ലോകത്തിലെ ഏറ്റവും ക്രിമിനൽ സൈന്യങ്ങളിൽ ഒന്നാണെന്നായിരുന്നു ക്രിസ് സിദോത്തിയുടെ വാക്കുകൾ. ഇത് കേവലം ആരോപണമല്ല. ആധുനിക ലോകത്തിലെ ഏറ്റവും നഗ്നമായ സത്യമായി കണക്കാക്കണമെന്നും അദ്ദേഹം അടിവരയിട്ടു. ഇസ്രായേലിന്റെ സുഹൃത്തുക്കൾക്കും എതിരാളികൾക്കും നന്നായി അറിയാവുന്ന യാഥാർത്ഥ്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീൻ യുവാവിനെ സൈനിക വാഹനത്തിന്റെ മുൻവശത്ത് കെട്ടിയിട്ട് ‘മനുഷ്യകവചം’ ആയി ഉപയോഗിച്ചതാണ് സൈന്യത്തിന്റെ മാനവികതക്കെതിരായ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഒടുവിലത്തെ തെളിവ്. പരിക്കേറ്റ ഫലസ്തീൻ യുവാവിനെ വെസ്റ്റ് ബാങ്കിലെ ജെനിനിന്റെ പ്രാന്തപ്രദേശത്തുനിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും തുടർന്ന് സൈനിക ജീപ്പിന്റെ ബോണറ്റിൽ വിലങ്ങനെ കെട്ടിയിടുകയുമായിരുന്നു. വെസ്റ്റ് ബാങ്കിൽ നിന്നുള്ള മെഡിക്കൽ സ്റ്റാഫ് മുജാഹിദ് റയ്ദ് അബ്ബാദിയാണ് (24) ഈ യുവാവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ജെനിൻ അഭയാർത്ഥി ക്യാമ്പിലാണ് റയ്ദ് അബ്ബാദിയിപ്പോൾ. ഫലസ്തീനികളുടെ വംശീയ ഉന്മൂലനത്തിനായി എന്തു തരത്തിലുമുള്ള ക്രൂരതകൾ പ്രവൃത്തിക്കാനും സൈന്യം തയ്യാറാവുന്നുവെന്നതിന്റെ ഉദാഹരണങ്ങൾ നിരവധിയാണ്.

ഗസ്സയിൽ നിന്നുളള കണക്കുകളുടെ വ്യാപ്തിയും യു.എൻ വാദത്തെ സാധൂകരിക്കുന്നു. യു.എസിന്റെയും മറ്റ് പങ്കാളികളുടെയും പിന്തുണയോടെ ഒമ്പത് മാസത്തോളം ഗസ്സയിലെ സാധാരണ ജനങ്ങളെ തുടർച്ചയായി വംശഹത്യ നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ ഏറ്റവും പുതിയ ക്രൈം റെക്കോർഡിലെ വിശദാംശങ്ങളാണ് താഴെ. ജൂൺ 24 ന് ഹമാസ് അതി​ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകളാണിത്.

260 വംശഹത്യാ യുദ്ധത്തിന്റെ ദിനങ്ങൾ

* 3,331: ഇസ്രായേലി അധിനിവേശ സൈന്യം നടത്തിയ കൂട്ടക്കൊലകൾ.

* 47,551 ഫലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു.

* 10,000 ആളുകളെ കാണാതായി

* 37,551 പേർ ആശുപത്രികളിൽ കൊല്ലപ്പെട്ടു.

* 15,821 കുട്ടികൾ കൊല്ലപ്പെട്ടു.

* 33 പേർ പട്ടിണി മൂലം കൊല്ലപ്പെട്ടു.

* 10,475 സ്ത്രീകൾ അധിനിവേശ സേനയാൽ കൊല്ലപ്പെട്ടു.

* 499 മെഡിക്കൽ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. കൂടുതലും ആശുപത്രികളിൽ.

* 70 സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

* 152 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു.

* 7 : ആശുപത്രികൾക്കുള്ളിലെ കൂട്ട ശവക്കുഴികൾ.

* 520 രക്തസാക്ഷികളുടെ മൃതദേഹങ്ങൾ ആശുപത്രികൾക്കുള്ളിലെ കൂട്ട ശവക്കുഴികളിൽ നിന്ന് പുറത്തെടുത്തു.

* 151 ഷെൽട്ടറുകൾ ഇസ്രായേലിന്റെ ഭീകര സൈന്യം ഇതുവരെ ലക്ഷ്യമിട്ടു.

* 85,911 ഫലസ്തീൻകാർക്ക് പരിക്കേറ്റു

* 70% ഇരകൾ കുട്ടികളും സ്ത്രീകളും

* 17,000 കുട്ടികൾക്ക് ഒന്നോ രണ്ടോ മാതാപിതാക്കളെ നഷ്ടപ്പെട്ടു.

* 3,500 കുട്ടികൾ പോഷകാഹാരക്കുറവും പട്ടിണിയും മൂലം മരണത്തിന്റെ വക്കിൽ.

* 12,000 പരിക്കേറ്റവർക്ക് ചികിത്സക്കായി യാത്ര ചെയ്യേണ്ടതുണ്ട്.

* 10,000 അർബുദ രോഗികൾ മരണമുഖത്ത്

* 3,000 വ്യത്യസ്ത രോഗികൾക്ക് ചികിത്സക്കായി യാത്ര ചെയ്യേണ്ടതുണ്ട്.

* 1,660,492 പേർക്ക് സ്ഥാനചലനം മൂലം സാംക്രമിക രോഗങ്ങൾ ബാധിച്ചിരിക്കുന്നു.

* 71,338 സ്ഥാനചലനം മൂലമുള്ള വൈറൽ ഹെപ്പറ്റൈറ്റിസ് അണുബാധകൾ.

* 60,000 ഗർഭിണികൾ ആരോഗ്യ സംരക്ഷണത്തിന്റെ അഭാവം മൂലം അപകടത്തിൽ.

* 350,000 വിട്ടുമാറാത്ത രോഗികൾ മരുന്നുകളുടെ അഭാവം മൂലം അപകടത്തിൽ.

* 5000 ഫലസ്തീനികളെ ഗസ്സയിൽനിന്ന് ഇസ്രായേൽ ഭീകര സേന വിവേചനരഹിതമായി തടവിലാക്കി.

* 310 ആരോഗ്യ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

* 21 പേരുകൾ അറിയാവുന്ന പത്രപ്രവർത്തകരെ ഇസ്രായേൽ സൈന്യം തട്ടിക്കൊണ്ടുപോയി.

* 20 ലക്ഷത്തോളം പേർ ഗാസ മുനമ്പിൽ നിന്ന് പലായനം ചെയ്തു.

* 194 -സർക്കാർ ആസ്ഥാനം അധിനിവേശത്താൽ നശിപ്പിക്കപ്പെട്ടു.

* 110 -സ്കൂളുകളും സർവ്വകലാശാലകളും അധിനിവേശത്താൽ പൂർണ്ണമായും നശിച്ചു.

* 321 സ്കൂളുകളും സർവകലാശാലകളും അധിനിവേശം മൂലം ഭാഗികമായി നശിച്ചു.

* 608 മസ്ജിദുകൾ അധിനിവേശത്താൽ പൂർണമായും നശിപ്പിക്കപ്പെട്ടു.

* 209 മസ്ജിദുകൾ അധിനിവേശത്താൽ ഭാഗികമായി നശിച്ചു.

* 3: അധിനിവേശം ലക്ഷ്യമാക്കി നശിപ്പിക്കപ്പെട്ട പള്ളികൾ.

* 150,000 റെസിഡൻഷ്യൽ യൂണിറ്റുകൾ അധിനിവേശത്താൽ പൂർണമായും നശിച്ചു.

* 80,000 ഭവന യൂണിറ്റുകൾ അധിനിവേശം മൂലം വാസയോഗ്യമല്ലാതായി.

* 200,000 ഭവന യൂണിറ്റുകൾ അധിനിവേശം മൂലം ഭാഗികമായി നശിച്ചു.

* 79,000 ടൺ സ്‌ഫോടകവസ്തുക്കൾ ഗസ്സയിൽ അധിനിവേശം മൂലം ഉണ്ടായി.

* 33 ആശുപത്രികൾ നിലവിൽ പ്രവർത്തനരഹിതം.

* 64 ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനരഹിതം.

* 160 ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ അധിനിവേശം ഭാഗികമായി ലക്ഷ്യമിടുന്നു.

* 131 ആംബുലൻസുകൾ അധിനിവേശം നശിപ്പിച്ചു.

* 206: അധിനിവേശത്താൽ നശിപ്പിക്കപ്പെട്ട പുരാവസ്തു- പൈതൃക സ്ഥലങ്ങൾ.

* 33 ബില്യൺ ഡോളർ: ഇസ്രായേൽ വംശഹത്യയിൽ ഗസ്സക്കുള്ള ആദ്യ നഷ്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GAZAIsraeli Armyidf
News Summary - Statistics and UN Expert Confirm: ‘Israeli Army is The Most Criminal Army of The World’
Next Story