കൂട്ടക്കുഴിമാടങ്ങളെ ചൊല്ലി രോഷം അണെപാട്ടി കാനഡ; വിക്ടോറിയ, എലിസബത്ത് രാജ്ഞിമാരുടെ പ്രതിമകൾ തകർത്തു
text_fieldsഓട്ടവ: ഗോത്രവർഗക്കാരായ കുട്ടികളെ സംസ്കാരം പഠിപ്പിക്കാനെന്ന പേരിൽ കൊണ്ടുവന്ന് കൊടുംപീഡനങ്ങൾക്കിരയാക്കി മരണത്തിന് വിട്ടുകൊടുത്ത സംഭവങ്ങൾ വ്യാപകമായി പുറത്തുവന്നു തുടങ്ങിയതോടെ കാനഡയിൽ രോഷം പുകയുന്നു. കുട്ടികളെ പാർപിച്ച റസിഡൻഷ്യൽ സ്കൂൾ പരിസരങ്ങളിൽ നൂറുകണക്കിന് മൃതദേഹാവശിഷ്ടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നത്. ആയിരക്കണക്കിന് കുട്ടികൾ ഈ സ്കുളുകളിൽ കൊല്ലപ്പെട്ടതായി സർക്കാർ സ്ഥിരീകരിച്ചിരുന്നു.
ജൂലൈ ഒന്ന് കാനഡ ദിനമായി ആചരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയും പ്രതിഷേധമുയർന്നു. 'വംശഹത്യയിൽ അഭിമാനമില്ല' എന്ന് മുദ്രാവാക്യമുയർത്തി ആയിരങ്ങളാണ് പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തത്. ഇതിെൻറ തുടർച്ചയായിട്ടാണ് കോളനി കാലത്തിെൻറ ഓർമകളായ രാജ്ഞിമാരുടെ പ്രതിമകൾ തകർത്തത്്. വിന്നിപെഗിൽ നടന്ന പ്രതിഷേധത്തിനിടെയാണ് വിക്ടോറിയ രാജ്ഞിയുടെ പ്രതിമ തകർത്തത്. ഗോത്രവർഗക്കാരുടെ വേഷമണിഞ്ഞെത്തിയവർ പ്രതിമ മറിച്ചിട്ട് ചുറ്റുംനിന്ന് നൃത്തം ചെയ്തു. തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന എലിസബത്ത് രാജ്ഞിയുടെ പ്രതിമയും മറിച്ചിട്ടു. കാനഡ ബ്രിട്ടീഷ് സാമ്രാജ്യത്തിെൻറ ഭാഗമായിരുന്ന കാലത്താണ് വിക്ടോറിയ രാജ്ഞി ജീവിച്ചിരുന്നതെങ്കിൽ, രാജ്യം സ്വതന്ത്രമായ ഇക്കാലത്തും പേരിനെങ്കിലും പരമോന്നത മേധാവിയാണ് എലിസബത്ത് രാജ്ഞി.
അടുത്തിടെ നടന്ന ഖനനങ്ങളിൽ മാത്രം ബ്രിട്ടീഷ് കൊളംബിയയിലും സാസ്കചെവാനിലുമായി 1,000 ഓളം ശ്മശാനങ്ങളാണ് കണ്ടെത്തിയത്. സർക്കാർ സാമ്പത്തിക സഹായത്തോടെ കത്തോലിക സഭ നടത്തിയ റസിഡൻഷ്യൽ സ്കൂളുകളിലാണ് നിരവധി കുരുന്നുകൾ മരണത്തിന് കീഴടങ്ങിയിരുന്നത്. 1996 വരെ 165 വർഷം നിലനിന്ന സ്കൂളുകളിൽ നടന്നത് സാംസ്കാരിക വംശഹത്യയാണെന്നായിരുന്നു ട്രൂത് ആൻറ് റീകൺസിലിയേഷൻ കമീഷൻ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.