Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ഇ​​േ​പ്പാഴും...

'ഇ​​േ​പ്പാഴും കർഷകർക്കൊപ്പം തന്നെ. ഭീഷണിപ്പെടുത്തിയാൽ പിൻമാറില്ല', കേസെടുത്തതിന്​ പിന്നാലെ ​ഗ്രേറ്റയുടെ പ്രഖ്യാപനം

text_fields
bookmark_border
ഇ​​േ​പ്പാഴും കർഷകർക്കൊപ്പം തന്നെ. ഭീഷണിപ്പെടുത്തിയാൽ പിൻമാറില്ല, കേസെടുത്തതിന്​ പിന്നാലെ ​ഗ്രേറ്റയുടെ പ്രഖ്യാപനം
cancel

ഡൽഹി പൊലീസ്​ കേസെടുത്തതിന്​ പിന്നാലെ നിലപാടിൽ ഉറച്ച്​ ​ഗ്രെറ്റ തുൻബർഗിന്‍റെ പ്രഖ്യാപനം. ഞാനിപ്പോഴും കർഷകർ​െകാപ്പം തന്നെ എന്നാണ്​ ഗ്രെറ്റ പുതിയ ട്വീറ്റിൽ കുറിച്ചത്​. 'ഞാനിപ്പോഴും കർഷകർ​ക്കൊപ്പം തന്നെ. അവരുടെ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വിദ്വേഷമോ ഭീഷണികളോ മനുഷ്യാവകാശ ലംഘനങ്ങളോ ആ തീരുമാനത്തെ ഒരിക്കലും മാറ്റില്ല'-ഫാർമേഴ്​സ്​ പ്രൊ​ട്ടെസ്റ്റ്​ എന്ന ഹാഷ്​ടാഗിൽ ഗ്രെറ്റ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച്​ ട്വീറ്റിട്ട സ്വീഡിഷ്​ കൗമാര കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗിനെതിരെ ഡൽഹി പൊലീസ്​ കേസെടുത്തിരുന്നു. 'ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ശത്രുത വളർത്തുന്നുവെന്നും' ആരോപിച്ചായിരുന്നു ഡൽഹി​ പൊലീസ്​ നടപടി.


ചൊവ്വാഴ്​ച രാത്രിയാണ്​ ഗ്രെറ്റ ആദ്യ ട്വീറ്റ്​ ചെയ്​തത്​. 'ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന്​ ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു' എന്നായിരുന്നു ട്വീറ്റ്​​. കർഷക പ്രതിഷേധത്തെ കുറിച്ചും ഡൽഹി അതിർത്തികളിൽ ഇൻറർനെറ്റ്​ ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ കുറിച്ചും വിവരിക്കുന്ന​ സി.എൻ.എന്നിൽ വന്ന ലേഖനവും പങ്കുവെച്ചിരുന്നു.

പോപ്​ ഗായിക റിഹാന കർഷകരെ പിന്തുണച്ച്​​ രംഗത്ത്​ വന്നതിന്​ പിന്നാലെയാണ്​ ഗ്രെറ്റയും ഐക്യദാർഢ്യം പ്രകടിപ്പിച്ചത്​. വൈകാതെ കർഷക പ്രതിഷേധത്തെ പിന്തുണക്കാൻ സഹായകരമായ തരത്തിൽ പുതുക്കിയ ടൂൾ കിറ്റും ഗ്രെറ്റ​ അവതരിപ്പിച്ചു. സമരത്തിന് ആഗോളതലത്തില്‍ ആളുകള്‍ക്ക് എങ്ങനെയെല്ലാം പിന്തുണയേകാമെന്നും പ്രതിഷേധിക്കാമെന്നും വീശദീകരിക്കുന്നതാണ്​ ടൂള്‍കിറ്റ് രേഖ​.എന്തുകൊണ്ടാണ്​ നമ്മൾ ഇതിനെക്കുറിച്ച്​ സംസാരിക്കാത്തതെന്ന്​ ചോദിച്ചായിരുന്നു കർഷക സമരത്തെ കുറിച്ചുള്ള വാർത്ത പങ്കുവെച്ചുകൊണ്ട്​ പോപ്​ ഗായിക റിഹാന കർഷകർക്ക്​ പിന്തുണ അറിയിച്ചത്​.


കർഷകരെ പിന്തുണച്ച്​ ട്വീറ്റിട്ട യോഗിത ഭയാനയെന്ന സാമൂഹികപ്രവർത്തകക്കെതിരെയും ഡൽഹി പൊലീസ്​ കേസെടുക്കുകയും ചോദ്യം ചെയ്യലിന്​ ഹാജരാവാൻ ആവശ്യപ്പെട്ട്​ നോട്ടീസ്​ നൽകുകയും ചെയ്​തിരുന്നു​. കൂടാതെ ഡൽഹിയിൽ റിപ്പബ്ലിക്​ ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്​ടർ റാലിക്കിടെ കർഷകൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി ആരോപിച്ച്​​ കഴിഞ്ഞ മാസം 30ന്​ കോൺഗ്രസ്​ എം.പി ശശി തരൂർ, ദി കാരവൻ മാഗസിൻ, മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്​ദീപ്​ സർദേശായ്​ എന്നിവർക്കെതിരെയും ഡൽഹി പൊലീസ്​ കേസെടു​ത്തിരുന്നു. ഇവർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi policeGreta ThunbergStandWithFarmers
Next Story