അമേരിക്കയും െഎക്യരാഷ്ട്ര സഭയും ബന്ധം മെച്ചപ്പെടുത്തണമെന്ന് ബൈഡനും ഗുെട്ടറസും
text_fieldsന്യൂയോർക്ക്: അമേരിക്കയും ഐക്യരാഷ്ട്ര സഭയുമായി ട്രംപിെൻറ കാലത്ത് നിലനിന്ന അകൽച്ച പരിഹരിക്കാൻ സാധ്യത തെളിയുന്നു. നിയുക്ത പ്രസിഡൻറ് ജോ ബൈഡനും യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസും നടത്തിയ ചർച്ചയിലാണ് പുതിയ വഴി തെളിയുന്നത്.
അന്താരാഷ്ട്ര വിഷയങ്ങളിൽ ഐക്യരാഷ്ട്ര സഭയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കണമെന്ന് ജോ ബൈഡനും ഗുെട്ടറസും ടെലിഫോൺ ചർച്ചയിൽ അഭിപ്രായപ്പെട്ടു. കോവിഡിനെതിരായ പോരാട്ടം, കാലാവസ്ഥാ വ്യതിയാനം, സുരക്ഷയും സമാധാനവും തുടങ്ങിയ ആഗോള വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി.
പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബൈഡനെ ഗുെട്ടറസ് അഭിനന്ദിച്ചു. കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, ആരോഗ്യരംഗത്തെ പുതിയ വെല്ലുവിളികളെ നേരിടുക, ജനാധിപത്യവും മനുഷ്യാവകാശവും ഉയർത്തിപ്പിടിക്കുക, ലോക സമാധാനം ഉറപ്പുവരുത്തുക തുടങ്ങിയവയിൽ അമേരിക്കയും െഎക്യരാഷ്ട്ര സഭയും ഒന്നിച്ചു പ്രവർത്തിക്കേണ്ടതിെൻറ ആവശ്യകത ചർച്ചയിൽ പ്രധാന വിഷയമായിരുന്നുവെന്ന് ബൈഡൻ- കമല ഹാരിസ് സഖ്യത്തിെൻറ വക്താവ് അറിയിച്ചു.
എത്യോപ്യയിൽ വർധിച്ചുവരുന്ന അക്രമങ്ങളിൽ ബൈഡൻ ആശങ്ക അറിയിച്ചു. ഐക്യരാഷ്ട്ര സഭയുമായി ഉടക്കിനിന്നിരുന്ന ട്രംപ് യു.എന്നിന് നൽകിവന്നിരുന്ന ഫണ്ട് വെട്ടിക്കുറക്കുകയും പാരിസ് കാലാവസ്ഥ ഉച്ചകോടിയിലെ വ്യവസ്ഥകളിൽനിന്ന് പിൻവലിയുകയും ചെയ്തിരുന്നു. അധികാരത്തിലേറിയാൽ ഉച്ചകോടിയിലെ വ്യവസ്ഥകൾ അംഗീകരിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ യു.എൻ സെക്രട്ടറി ജനറലും ബൈഡനും തമ്മിലുള്ള ചർച്ചക്ക് ഏറെ പ്രാധാന്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.