Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ രണ്ടിടത്ത്​...

ചൈനയിൽ രണ്ടിടത്ത്​ ഭൂചലനം; രണ്ട്​ മരണം, 22 പേർക്ക്​ പരിക്ക്​

text_fields
bookmark_border
Earthquake
cancel

ബെയ്​ജിങ്​: ​ൈചനയുടെ വടക്കുപടിഞ്ഞാറ്​-തെക്ക്​പടിഞ്ഞാറൻ ഭാഗങ്ങളിലുണ്ടായ ശക്​തമായ ഭൂചലനങ്ങളിൽ രണ്ട്​ പേർ മരിച്ചതായി അധികൃതർ അറിയിച്ചു.

വടക്കുപടിഞ്ഞാറൻ ഭാഗത്ത്​ തിബത്തൻ പീഠഭൂമിയിലെ ക്വിങ്​ഹായ്​ പ്രവിശ്യയിലും തെക്ക്​പടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലുമാണ്​ ഭൂചലനമുണ്ടായത്​.

യുനാനിലെ ​പ്രശസ്​ത വിനോദസഞ്ചാര കേ​ന്ദ്രമായ ദാലിയിൽ വെള്ളിയാഴ്​ച രാത്രി 9.48നുണ്ടായ ഭൂചലനം റിക്​ടർ സ്​കെയിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഇതിന്​ ശേഷം രണ്ട്​ ഭൂചലനം കൂടിയുണ്ടായതായി യു.എസ്​ ജിയോളജിക്കൽ സർവേ അറിയിച്ചു.

പർവതങ്ങളോട് ചേർന്ന്​ കിടക്കുന്ന ഭാഗത്താണ്​ രണ്ട്​ പേർക്ക്​ ജീവൻ നഷ്​ടമായത്​. 22 ഓളം പേർക്ക്​ പരിക്കേറ്റതായി ചൈനീസ്​ വാർത്താ ഏജൻസിയായ സിൻഹുവാ റിപ്പോർട്ട്​ ചെയ്​തു. ലക്ഷത്തിലേറെ പേർ ജീവിക്കുന്ന ഇവിടെ നിന്ന്​ 20000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.

ക്വിങ്​ഹായ്​ പ്രവിഷ്യയിൽ 7.3 തീവ്രതയിലുളള ഭൂചലനമാണുണ്ടായത്​. ഇവിടെ നാശനഷ്​ടങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. മഡുവോ ആണ്​ പ്രഭവകേന്ദ്രമെന്ന്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. ഇരു ഭാഗങ്ങളിലേക്കുമായി ദുരന്തനിവാരണ സേനയെ അയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeChina
News Summary - Strong earthquakes in Two Regions Of China two death
Next Story