എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും പുലർത്തണം -യു.എൻ വക്താവ്
text_fieldsജനീവ: എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും പുലർത്തണമെന്നാണ് യു.എൻ ആവശ്യപ്പെടുന്നതെന്ന് യു.എൻ സെക്രട്ടറി ജനറലിന്‍റെ വക്താവ് സ്റ്റീഫൻ ദുജാറിക്. പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി നേതാക്കളുടെ പരാമർശത്തിനെതിരെ ലോകരാജ്യങ്ങൾ രംഗത്തെത്തിയ സാഹചര്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'ഞാൻ വാർത്തകൾ കണ്ടു. പക്ഷെ പരാമർശം കണ്ടിട്ടില്ല, എന്നിരിന്നാലും എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും പുലർത്തണമെന്നതാണ് യു.എൻ ആവശ്യപ്പെടുന്നത്.' - സ്റ്റീഫൻ ദുജാറിക് പറഞ്ഞു.
ഒരു ടെലിവിഷൻ ചാനൽ ചർച്ചയിലാണ് നുപൂർ ശർമ മുഹമ്മദ് നബിക്കെതിരായ പരാമർശം നടത്തിയത്. കൂടാതെ ട്വിറ്ററിലൂടെ ബി.ജെ.പി ഡൽഹി മീഡിയ-ഇൻ-ചാർജ് നവീൻകുമാർ ജിൻഡാലും അധിക്ഷേപാർഹമായ പരാമർശം നടത്തിയിരുന്നു. ഇതിനെതിരെ നിരവധി രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.