നൈജീരിയയിൽ തോക്കുധാരികൾ 30 കോളജ് വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി
text_fieldsകടുന (നൈജീരിയ): വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുന നഗരത്തിൽനിന്ന് 30 കോളജ് വിദ്യാർഥിനികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. സൈനിക അക്കാദമിക്ക് സമീപമുള്ള ഫോറസ്ട്രി കോളജിൽനിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയത് മുഴുവൻ പെൺകുട്ടികളെയാണെന്ന് സഹപാഠികൾ പറയുന്നുണ്ടെങ്കിലും അധികൃതർ ഇത് സ്ഥിരീകരിച്ചിട്ടില്ല.
രാത്രി 11.30 ഒാടെ വെടിയൊച്ചകൾ കേട്ടതായും സൈനിക പരിശീലനം ആയിരിക്കുമെന്ന് കരുതി കാര്യമാക്കിയില്ലെന്നും കോളജിെൻറ സമീപത്ത് താമസിക്കുന്നവർ അറിയിച്ചു. പുലർച്ചെ 5.30ന് നാട്ടുകാർ എത്തിയപ്പോഴാണ് അധ്യാപകരും മറ്റ് കുട്ടികളും വിവരം പറയുന്നത്. സ്കൂളുകളിൽനിന്നും വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകുന്നത് പതിവാണെങ്കിലും ആദ്യമായാണ് ഒരു ഉന്നത കലാലയത്തിൽനിന്നും ഇത്രയേറെ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകുന്നത്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നതും രാജ്യത്ത് പതിവാണ്.
അടുത്തിടെയാണ് സായുധ സംഘം തട്ടിക്കൊണ്ടുപോയ 273 പെൺകുട്ടികളെ മോചിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.