കോവിഡ്: പുതിയ വാക്സിന്‍ വികസിപ്പിക്കുന്നതിനു സഹായകരമാകുന്ന പഠനം പുറത്ത്
text_fieldsകോവിഡ് പ്രതിരോധത്തിനായി പുതിയ വാക്സിന്‍ വികസിപ്പിക്കുന്നത്, എളുപ്പമാക്കുമെന്ന് കരുതുന്ന പഠനം പുറത്തുവന്നു. പുതിയ പഠനപ്രകാരം
കൊറോണ വൈറസിന് പ്രതിരോധ കുത്തിവയ്പെടുത്ത വ്യക്തിയുടെ ആദ്യകാല രോഗപ്രതിരോധശേഷിയുടെ അടിസ്ഥാനത്തില്‍ കാലക്രമേണ വൈറസില്‍ നിന്നും എത്രത്തോളം സംരക്ഷണം ലഭിക്കുമെന്ന് പ്രവചിക്കാന്‍ കഴിയുമെന്ന് ഒരുകൂട്ടം ശാസ്ത്രഞ്ജരും മറ്റും ചേര്‍ന്ന പഠനത്തില്‍ കണ്ടത്തെിയതായി നേച്ചര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.
അണുബാധയോ, വാക്സിനേഷനോ നമ്മുടെ ശരീരത്തില്‍ കടക്കുന്നതോടെ, ചെറിയ Y ആകൃതിയിലുള്ള പ്രോട്ടീനുകള്‍ ഉല്‍പാദിപ്പിക്കും. ഇവ വൈറസുമായി സംയോജിച്ച് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി കിര്‍ബി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ഡെബോറ ക്രോമര്‍ പറഞ്ഞു. Y ആകൃതിയിലുള്ള പ്രോട്ടീനുകളാണ് ആന്‍റിബോഡിയുടെ അളവ് കുറയ്ക്കുന്നത്. ആന്‍റിബോഡിയെ
ആന്‍്റിബോഡികളെ നിര്‍വീര്യമാക്കുന്നത് കോവിഡ് രോഗപ്രതിരോധ പ്രതികരണത്തിന്‍്റെ നിര്‍ണായക ഭാഗമാകാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടുണ്ടെങ്കിലും, പ്രതിരോധശേഷിക്ക് എത്രത്തോളം ആന്‍്റിബോഡി ആവശ്യമാണെന്ന് ഞങ്ങള്‍ക്കറിയില്ല. നിര്‍ദ്ദിഷ്ട ആന്‍്റിബോഡി അളവ് രോഗത്തില്‍ നിന്നുള്ള ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണത്തിലേക്ക് നയിക്കുന്നു. ഈ പഠനത്തോടെ, വാക്സിന്‍ എത്രത്തോളം കാര്യക്ഷമമാണെന്ന് മനസിലാക്കാന്‍ കഴിയുമെന്ന് ഇവര്‍ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.