2100ൽ 20 രാജ്യങ്ങളിൽ ജനസംഖ്യ പകുതിയിൽ താഴെയാകുമെന്ന് പഠനം
text_fieldsന്യൂയോർക്: 2100ാം വർഷമാകുേമ്പാഴേക്കും ലോകത്തെ 20ൽ അധികം രാജ്യങ്ങളിൽ ജനസംഖ്യ പകുതിയായി കുറയുമെന്ന് പഠനം. ചൈനയെ മറികടന്ന് ജനസംഖ്യയിൽ ഇന്ത്യ ഒന്നാമതെത്തും. ആഫ്രിക്കയിലെ നൈജീരിയയായിരിക്കും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമെന്നും ‘ദ ലാൻസെറ്റി’ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
2100ൽ ഇന്ത്യയുടെ ജനസംഖ്യ 110 കോടിയായിരിക്കും. സബ് സഹാറൻ ആഫ്രിക്കയിൽ ജനസംഖ്യ വർധിച്ച് 300 കോടി ആകും. നൈജീരിയയിൽ മാത്രം 80 കോടി പേരാണ് വസിക്കുക. അതേസമയം, ഐക്യരാഷ്ട്ര സഭ കണക്കുകൂട്ടിയതിനെക്കാൾ 200 കോടി ജനങ്ങൾ കുറവായിരിക്കും 2100ൽ ലോകത്തുണ്ടാകുകയെന്നും അന്താരാഷ്ട്ര ഗവേഷകരുടെ പഠനത്തിൽ വ്യക്തമായി. 880 കോടി ജനങ്ങളായിരിക്കും ലോകത്തുണ്ടാകുക.
140 കോടിയുമായി നിലവിൽ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ 2100ൽ 73 കോടി പേരാണുണ്ടാകുക. ഇറ്റലി, ജപ്പാൻ, പോളണ്ട്, പോർചുഗൽ, ദക്ഷിണ കൊറിയ, സ്പെയിൻ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ജനസംഖ്യ പകുതിയാകുക. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഒഴികെ ജനസംഖ്യയിൽ കുറവ് രേഖെപ്പടുത്തും.
വയോധികരുെട എണ്ണത്തിൽ വൻ വർധനയുണ്ടാകുന്നത് കണക്കിലെടുത്ത് സാമൂഹിക സേവന- പൊതുജനാരോഗ്യ േമഖലകളിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വരും. 65 വയസ്സിനു മുകളിലുള്ള 237 കോടി പേരാണ് ലോകത്തുണ്ടാകുക. 80 വയസ്സിന് മുകളിലുള്ളവർ നിലവിൽ 14 കോടിയാണെങ്കിൽ 2100ൽ 86.6 കോടിയായി ഉയരും. 2100ൽ അഞ്ച് വയസ്സിലുള്ള കുട്ടികളുടെ എണ്ണത്തിൽ 41 ശതമാനം കുറവാണുണ്ടാകുക. വയോധികർ കൂടുതലാകുന്നതോടെ തൊഴിൽ സേനയിൽ ക്ഷാമം അനുഭവപ്പെടും. ചൈനയിൽ ഇപ്പോൾ തൊഴിൽ ചെയ്യുന്ന പ്രായത്തിയുള്ള 95 കോടി പേരുണ്ടെങ്കിൽ ഈ നൂറ്റാണ്ടിെൻറ അവസാനമാകുേമ്പാഴേക്കും 35 കോടിയായി കുറയും. 70 വർഷത്തിനിടെ ലോക ജനസംഖ്യയിൽ മൂന്നിരട്ടി വർധനയാണുണ്ടായത്. 1950ൽ 250 കോടിയായിരുന്നത് 2020ൽ 770 കോടിയായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.