'സ്റ്റുപ്പിഡ്'; ചാനൽ റിപ്പോർട്ടർക്ക് നേരെ അധിക്ഷേപം ചൊരിഞ്ഞ് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ
text_fieldsവാഷിംഗ്ടൺ: വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകനെ രൂക്ഷമായി അധിക്ഷേപിച്ച് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. വൈറ്റ് ഹൗസ് ഫോട്ടോ ഓപ്പണിനിടെ ഫോക്‌സ് ന്യൂസ് ജേണലിസ്റ്റിനെ 'ഒരു മണ്ടന്റെ മകൻ' എന്ന് വിളിക്കുകയായിരുന്നു. അനവസരത്തിലെ ചോദ്യം ചോദിക്കലാണ് റിപ്പോർട്ടർക്ക് വിനയായത്.
യു.എസ് കൺസർവേറ്റീവ്സിന്റെ ഇഷ്ട ചാനലായ ഫോക്സ് ന്യൂസ് റിപ്പോർട്ടറെയാണ് ബൈഡൻ വഴക്കു പറഞ്ഞത്. പരിപാടി കഴിഞ്ഞ് മാധ്യമപ്രവർത്തകർ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ ഫോക്സ് ന്യൂസിലെ ഒരു റിപ്പോർട്ടർ, വിലക്കയറ്റം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന് ചോദിച്ചു. മൈക്രോഫോൺ ഓഫ് ആക്കാതെയായിരുന്നു ചോദ്യം.
"ഇതൊരു വലിയ ആസ്തിയാണ്. കൂടുതൽ പണപ്പെരുപ്പം. ഏതാ ഇൗ മണ്ടൻ' എന്നാണ് ബൈഡൻ ചോദിച്ചത്. ബൈഡൻ റിപ്പോർട്ടറെ അസഭ്യം പറയുന്ന വീഡിയോ യു.എസിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ബൈഡനെ എതിർത്ത് പ്രമുഖർ തന്നെ രംഗത്തെത്തി. അതേസമയം, യു.എസ് പ്രസിഡൻറ് തന്നെ പിന്നീട് നേരിൽ വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയതായി ഫോക്സ് ന്യൂസ് വൃത്തങ്ങൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.