സുഡാൻ സംഘർഷം: ഇന്ത്യൻ എംബസിക്ക് നേരെ ആക്രമണം
text_fieldsഖര്‍ത്തൂം: സംഘർഷം രൂക്ഷമാകുന്ന സുഡാനിൽ ഇന്ത്യൻ എംബസിക്ക് നേരെ അക്രമം. എംബസി നിൽക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിക്കരുതെന്ന കർശന നിർദേശത്തിനിടെയാണ് സംഭവം.സുരക്ഷ ഉറപ്പാക്കണമെന്ന് സുഡാൻ ഭരണകൂടത്തോട് ആവശ്യപ്പെടുമെന്ന് അറിയിച്ച ഇന്ത്യൻ എംബസി അക്രമത്തെ ശക്തമായി അപലപിച്ചു.
സുഡാൻ സംഘർഷത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ സൗദി അറേബ്യ അടക്കമുള്ള അറബ് ഭരണകൂടങ്ങളുമായി സംസാരിച്ചു. സുഡാൻ ഉൾപ്പെടുന്ന മേഖലയിലെ അറബ് രാജ്യങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്താനാണ് കേന്ദ്ര തീരുമാനം.
സൗദി അറേബ്യ, യു.എ.ഇ, യു.എ.സ്, യു.കെ എന്നീ രാജ്യങ്ങളുമായി ഏകോപിച്ച് പ്രവർത്തിക്കാനാണ് ഇന്ത്യയുടെ നീക്കം. കൂടാതെ യു.എൻ സഹായവും ഉപയോഗപ്പെടുത്തും. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും സുഡാനിലെ ഇന്ത്യക്കാരെ മടക്കി എത്തിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. സുഡാനിലെ പ്രവാസികൾക്കായി കഴിഞ്ഞ ദിവസം ഡൽഹിയിൽ കൺട്രോൾ റൂം തുറന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.