സുഡാനിൽ അട്ടിമറിക്കെതിരെ തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്കുനേരെ സൈന്യം വെടിയുതിർത്തു; നിരവധി മരണം
text_fieldsഖാർത്തൂം: ഇടക്കാല സർക്കാറിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തതിൽ സുഡാനിൽ വ്യാപക പ്രതിഷേധം. തലസ്ഥാന നഗരിയിൽ പ്രതിഷേധിച്ചവർക്കു നേരെ സൈന്യം വെടിയുതിർത്തു.
Pro-democracy protesters flooded into the streets of Khartoum, Sudan's capital, on Monday, as the military detained the prime minister and other civilian officials in an apparent coup.
— The New York Times (@nytimes) October 25, 2021
"The people are stronger," the crowds chanted.https://t.co/aEN84SKc5z pic.twitter.com/PkMySBfMop
സംഭവത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും 140 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആയിരങ്ങൾ പ്രതിഷേധ റാലിയിൽ അണിനിരന്നു.
At least 3 people have died and over 80 have been injured as demonstrators took to the streets to protest Sudan's military coup https://t.co/fmEX4ONwzr pic.twitter.com/qUcuHqanDg
— Bloomberg Quicktake (@Quicktake) October 25, 2021
തിങ്കളാഴ്ച രാവിലെയാണ് ഇടക്കാല പ്രധാന മന്ത്രി അബ്ദുല്ല ഹംദക്കിനെയും മറ്റു ഉന്നത സർക്കാർ വൃത്തങ്ങളെയും സൈന്യം അറസ്റ്റ് ചെയ്തത്. ഏകാതിപതി ഉമർ അൽ ബഷീറിനെ പുറത്താക്കിയശേഷം സൈന്യത്തിനുകൂടി പങ്കാളിത്തമുള്ള ജനകീയ സർക്കാറായിരുന്നു രാജ്യം ഭരിച്ചിരുന്നത്. 2023 ഓടെ പൊതു തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ഇരുവിഭാഗവും തമ്മിലുള്ള കരാർ. എന്നാൽ, സൈന്യം കരാർ ലംഘിച്ച് അധികാരം പിടിച്ചെടുക്കുകയായിരുന്നു.
Sudan's military dissolves civilian government and arrests leaders https://t.co/nCvriYqoBV
— BBC News Africa (@BBCAfrica) October 25, 2021
ജനറൽ അബ്ദുൽ ഫത്താഹ് ബുർഹാൻ ഇടക്കാല സർക്കാറിനെയും പരമാധികാര കൗൺസിലിനെയും പിരിച്ചുവിട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇടവേളക്കു ശേഷം രാജ്യം വീണ്ടും രാഷട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങിയത്.
സുഡാനിൽ സൈനിക അട്ടിമറി; കൂട്ടുനിൽക്കാത്തതിന് പ്രധാനമന്ത്രി അബ്ദുല്ല ഹംദക്കിനെ സൈന്യം വീട്ടുതടങ്കലിലാക്കി
ഖാർത്തൂം: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സൈനിക അട്ടിമറി. അട്ടിമറിക്ക് കൂട്ടുനിൽക്കാത്തതിന് പ്രധാനമന്ത്രി അബ്ദുല്ല ഹംദക്കിനെ സൈന്യം വീട്ടുതടങ്കലിലാക്കി. പിന്നാലെ ജനറൽ അബ്ദുൽ ഫത്താഹ് ബുർഹാൻ ഇടക്കാല സർക്കാറിനെയും പരമാധികാര കൗൺസിലിനെയും പിരിച്ചുവിട്ട് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാഷ്ട്രീയ വിഭാഗങ്ങൾക്കിടയിലെ ഭിന്നതമൂലം സൈന്യം ഇടപെടുകയായിരുന്നുവെന്നാണ് ബുർഹാെൻറ വാദം.
ഇടക്കാല സർക്കാറിലെ പ്രമുഖ നേതാക്കളും സൈന്യത്തിെൻറ തടവിലാണ്. തലസ്ഥാനമായ ഖാർത്തൂമിലെ ഗവർണർ അയ്മൻ ഖാലിദിനെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന മുൻ വിമത നേതാവ് യാസിർ അർമാനും തടവിലാണ്. രാജ്യത്തെ ഇൻറർനെറ്റ്,ഫോൺ സിഗ്നലുകൾ തകരാറിലായി.
The U.S. froze $700 million in direct assistance to Sudan's government in response to Monday's coup, and American officials have demanded that the Sudanese military immediately release civilian leaders and restore the transitional government. https://t.co/2DpPBsDud0
— The New York Times (@nytimes) October 25, 2021
പാലങ്ങൾ അടച്ചു. ദേശീയ വാർത്തചാനൽ ദേശഭക്തി ഗാനവും നൈൽ നദിയുടെ ദൃശ്യങ്ങളുമാണ് സംപ്രേഷണം ചെയ്യുന്നത്. സൈനിക അട്ടിമറിയിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം കണ്ണീർവാതകം പ്രയോഗിച്ചു. 12 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
സുഡാനിലെ സ്ഥിതിഗതികളിൽ യു.എസും യൂറോപ്യൻ യൂനിയനും ആശങ്ക പ്രകടിപ്പിച്ചു. സൈന്യം ഭരണം ഏറ്റെടുത്തുവെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്ന് യു.എസ് പ്രത്യേക പ്രതിനിധി ജെഫ്രി ഫെൽറ്റ്മാൻ പറഞ്ഞു. എത്രയും വേഗം അട്ടിമറി അവസാനിപ്പിക്കണമെന്ന് ജർമനി ആവശ്യപ്പെട്ടു. നിലവിലെ സ്ഥിതിഗതികളിൽ അറബ്ലീഗും ആശങ്ക പ്രകടിപ്പിച്ചു. സുഡാനിലെ ജനകീയ നേതാക്കളെ തടവിലാക്കിയ നടപടി സ്വീകാര്യമല്ലെന്നും എത്രയും പെട്ടെന്ന് ഇവരെ മോചിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ഒരുമാസമായി രാജ്യത്തെ സൈന്യവും പൗരാവകാശ സംഘടനകളും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുകയാണ്.
2019ലാണ് ഉമർ അൽ ബഷീർ രാജിവെച്ചത്. ഉമർ അൽ ബഷീറിെൻറ ഏകാധിപത്യഭരണം അവസാനിച്ച ശേഷവും സുഡാനിൽ അരക്ഷിതാവസ്ഥ തുടരുകയാണ്. കഴിഞ്ഞമാസവും സുഡാനിൽ അട്ടിമറി ശ്രമം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.