Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കൂറ്റൻ കപ്പൽ കുടുങ്ങിയതോടെ വൻ ട്രാഫിക് ​​േബ്ലാക്ക്​; സൂയസ്​ കനാലിന്‍റെ കുരുക്കഴിയുന്നതും കാത്ത്​  നൂറോളം കപ്പലുകൾ
cancel
Homechevron_rightNewschevron_rightWorldchevron_rightകൂറ്റൻ കപ്പൽ...

കൂറ്റൻ കപ്പൽ കുടുങ്ങിയതോടെ വൻ ട്രാഫിക് ​​േബ്ലാക്ക്​; സൂയസ്​ കനാലിന്‍റെ കുരുക്കഴിയുന്നതും കാത്ത്​ നൂറോളം കപ്പലുകൾ

text_fields
bookmark_border

കയ്​റോ: ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പൽ പാതകളിലൊന്നായ സൂയസ്​ കനാലിൽ വഴിമുടക്കി കൂറ്റൻ ചരക്കുകപ്പൽ. 400 മീറ്റർ നീളത്തിൽ 59 മീറ്റർ വീതിയിൽ ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ 'എവർഗ്രീൻ' ആണ്​ കാറ്റിലുലഞ്ഞ്​ സൂയസ്​ തുറമുഖത്തിനു സമീപം വിലങ്ങനെ നിലംതൊട്ടുനിന്നത്​. ഇരുവശത്തും നീങ്ങുകയായിരുന്ന 100 ലേറെ കപ്പലുകൾ അതോടെ ഗതാഗതം വഴിമുട്ടി പാതിവഴിയിൽ നിർത്തിയിട്ട നിലയിലാണ്​. ചെങ്കടലിനും മെഡിറ്ററേനിയൻ കടലിനുമിടയിലെ ഏക കപ്പൽ ചാലാണ്​ സൂയസ്​ കനാൽ. മൂന്നു വർഷം മുമ്പ്​ ജപ്പാനിൽ നിർമിച്ചതാണ്​ കപ്പൽ. രണ്ടു ലക്ഷം ടൺ ആണ്​ കപ്പലിന്‍റെ ചരക്കുശേഷി. ചരക്കുഗതാഗതം ലാഭകരമാക്കാൻ വൻകിട കമ്പനികൾ കൂറ്റൻ കപ്പലുകളിലേക്ക്​ തിരിഞ്ഞത്​ സമാന അപകടങ്ങൾക്കിടയാക്കുമെന്ന ആശങ്കയുണ്ട്​.

'ശക്​തമായ കാറ്റിൽ നേരെ തിരിഞ്ഞ്​ കരക്കടിയുകയായിരുന്നുവെന്ന്​ കപ്പൽ അധികൃതർ പറഞു. തായ്​വാൻ ആസ്​ഥാനമായുള്ള കപ്പൽ ജപ്പാനിലെ ഷൂയി ​കിസെൻ ​കയ്​ഷ ലിമിറ്റഡിന്‍റെ ഉടമസ്​ഥതയിലുള്ളതാണ്​.

ടഗ്​ ബോട്ടുകളുപയോഗിച്ച്​ കപ്പൽ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്​. പക്ഷേ, ദിവസ​ങ്ങളെടുത്തേ ഇത്​ രക്ഷപ്പെടുത്താനാവൂ എന്നാണ്​ സൂചന. ചൈനയിൽനിന്ന്​ നെതർലൻഡ്​സിലെ റോട്ടർഡാമിലേക്ക്​ പുറപ്പെട്ടതായിരുന്നു 'എവർഗ്രീൻ'. ജീവനക്കാർക്ക്​ പരിക്കില്ല. കപ്പലിന്​ കേടുപാടുകൾ പരിശോധിച്ചുവരികയാണ്​. വടക്കോട്ട്​ 42ഉം തെക്കോട്ട്​ 64ഉം കപ്പലുകൾ പാതിവഴിയിലാണ്​. ​


1869ൽ ആദ്യമായി തുറന്ന 193 കിലോമീറ്റർ ദൈർഘ്യമുള്ള സൂയസ്​ കനാൽ വഴിയാണ്​ ലോകത്തെ 12 ശതമാനം ആഗോള വ്യാപാരം നടക്കുന്നതെന്നാണ്​ കണക്കുകൂട്ടൽ. കടൽവഴിയുള്ള എണ്ണകടത്തിന്‍റെ 10 ശതമാനവും പ്രകൃതി വാതകത്തിന്‍റെ എട്ടുശതമാനവും ഇതുവഴി കടന്നുപോകുന്നു.

മുമ്പും കപ്പലുകൾ മുടങ്ങി യാത്ര മുടങ്ങുന്നത്​ സൂയസിൽ റിപ്പോർട്ട്​ ചെയ്​തിരുന്നു. 2017ലാണ്​ അവസാനമായി സമാന സംഭവം നടന്നത്​. ഒ.ഒ.സി.എൽ ജപ്പാൻ എന്ന കപ്പൽ മണിക്കൂറുകൾക്ക്​ ശേഷം ടഗ്​ ബോട്ടുകളുപയോഗിച്ച്​ രക്ഷപ്പെടുത്തിയിരുന്നു. 2004ൽ കപ്പൽ കുടുങ്ങി മൂന്നു ദിവസം ഇതുവഴി ഗതാഗതം മുടങ്ങി. കാൽലക്ഷം ടൺ എണ്ണ പുറത്തേക്ക്​ പമ്പുചെയ്​താണ്​ അന്ന്​ കപ്പൽ രക്ഷപ്പെടുത്തിയത്​.

തത്​കാലം സൂയസ്​ കനാൽ പഴയ പാത തുറന്നുനൽകിയിട്ടുണ്ടെങ്കിലും കപ്പൽ ഗതാഗതം പഴയ പടി ആകുമെന്ന്​ ഉറപ്പില്ല. 2020ൽ മാത്രം 561 കോടി ഡോളറാണ്​ സൂയസ്​ കനാലിലെ കപ്പൽ ഗതാഗതം വഴി ഇൗജിപ്​ത്​ സർക്കാറിന്‍റെ വരുമാനം. യാത്ര കൂടുതൽ സുഗമമാക്കി കനാൽ വികസനം പൂർത്തിയായി വരികയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suez CanalGiant Ship StuckHuge Pile-Up
News Summary - Suez Canal Snarled With Giant Ship Stuck in Top Trade Artery
Next Story