പ്രമേഹ രോഗികൾക്ക് സന്തോഷ വാർത്ത; താങ്ങാവുന്ന വിലയിൽ 'ഷുഗർ ഫ്രീ മാമ്പഴം'വിപണിയിൽ
text_fieldsകറാച്ചി: പ്രമേഹ രോഗികൾക്ക് വേണ്ടി പാകിസ്താനിൽ നിന്നുള്ള ഒരു കാർഷിക വിദഗ്ധൻ 'ഷുഗർ ഫ്രീ' മാമ്പഴം വികസിപ്പിച്ചെടുത്തു. മൂന്ന് വകഭേദങ്ങളിൽ മാമ്പഴം ലഭ്യമാണ്. എം.എച്ച് പൻഹ്വാർ ഫാംസിെൻറ ഗുലാം സർവാറാണ് നാല് മുതൽ ആറ് ശതമാനം മാത്രം പഞ്ചസാരയടങ്ങിയ മാമ്പഴത്തിന് പിന്നിൽ.
സിന്ധിലെ സ്വകാര്യ കാർഷിക ഫാമിൽ ശാസ്ത്രീയ രൂപമാറ്റങ്ങൾ വരുത്തിയ ശേഷം മാമ്പഴം പാകിസ്താൻ വിപണിയിലെത്തി. സോനാരോ, ഗ്ലെൻ, കെയ്റ്റ് എന്നിങ്ങനെയാണ് മാമ്പഴങ്ങളുടെ പേര്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിലാണ് മാമ്പഴം മാർക്കറ്റിൽ ലഭ്യമാക്കുന്നതെന്ന് സർവാർ പറഞ്ഞു. കിലോഗ്രാമിന് 150 പാകിസ്താനി രൂപയാണ് (70 രൂപ) വില. ആഗസ്റ്റ് മാസം വരെ ഈ മാമ്പഴം വിപണിയിൽ ലഭ്യമായിരിക്കും.
അഞ്ച് വർഷത്തെ ഗവേഷണത്തിെൻറ ഫലമായാണ് ഗുലാം സർവാർ മാമ്പഴം വികസിപ്പിച്ചെടുത്തത്. സർവാറിെൻറ അമ്മാവനായ എം.എച്ച് പൻഹ്വാർ ജൈവകൃഷിയുമായി ബന്ധപ്പെട്ട മേഖലയിൽ ഏറെ പ്രശസ്തനായിരുന്നു. പഴങ്ങളും മറ്റുമായി ബന്ധപ്പെട്ട നിരവധി ഗവേഷണ ലേഖനങ്ങൾ അദ്ദേഹം തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.