അഫ്ഗാൻ ക്ലാസ് മുറി സ്ഫോടനം: മരണം 35 ആയി
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ ക്ലാസ്റൂമിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ മരണം 35 ആയി ഉയർന്നു. 82 പേർക്ക് പരിക്കേറ്റു. മരിച്ചതിൽ 20 പേരും പരിക്കേറ്റതിൽ അമ്പതോളം പേരും സ്ത്രീകളാണ്. യു.എൻ അസിസ്റ്റൻസ് മിഷൻ ഇൻ അഫ്ഗാനിസ്താൻ അറിയിച്ചതാണിത്. നേരത്തേ അഫ്ഗാൻ അധികൃതർ അറിയിച്ചിരുന്നത് 19 വിദ്യാർഥികൾ കൊല്ലപ്പെട്ടെന്നാണ്.
സർവകലാശാല പ്രവേശനപരീക്ഷക്ക് തയാറെടുക്കുകയായിരുന്ന വിദ്യാർഥികൾക്കിടയിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. പടിഞ്ഞാറൻ കാബൂളിലെ ശിയ ഭൂരിപക്ഷപ്രദേശമായ ദശ്തെ ബർചിയിലാണ് വെള്ളിയാഴ്ച രാവിലെ സ്ഫോടനമുണ്ടായത്. അതിനിടെ ശിയ ന്യൂനപക്ഷ വിഭാഗത്തിന് നേരെയുള്ള വംശഹത്യ ശ്രമങ്ങളുടെ ഭാഗമാണ് സ്ഫോടനമെന്നാരോപിച്ച് ശനിയാഴ്ച പെൺകുട്ടികൾ പ്രതിഷേധത്തിനിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.