നെതന്യാഹുവിന് സർജറി; അഴിമതിക്കേസ് വിചാരണ മാറ്റി കോടതി
text_fieldsതെൽ അവിവ്: അഴിമതി കേസിൽ വിചാരണക്ക് ഹാജരാകുന്നതിൽനിന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് താൽക്കാലിക ഇളവ് നൽകി കോടതി.
സർജറിക്കു വേണ്ടി നിരവധി ദിവസങ്ങൾ ആശുപത്രിയിൽ കഴിയണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അമിത് ഹദാദ് അറിയിച്ചതിനെ തുടർന്നാണ് കോടതി നടപടി. ക്രിമിനൽ കേസിൽ സാക്ഷി വിസ്താരത്തിന് ഈ ആഴ്ച വീണ്ടും ജറൂസലമിലെ ജില്ല കോടതിയിൽ ഹാജരാകാനിരിക്കുകയായിരുന്നു നെതന്യാഹു. ജനുവരി ആറിന് വാദം കേൾക്കൽ പുനരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച കോടതി പ്രധാനമന്ത്രിയുടെ അഭ്യർഥന അതിവേഗം അംഗീകരിച്ചതായി അമിത് ഹദാദ് പറഞ്ഞു. വ്യക്തിതാൽപര്യങ്ങൾക്കും ശതകോടീശ്വരനായ ഹോളിവുഡ് നിർമാതാവിന്റെ താൽപര്യങ്ങൾക്കുമായി, വൻസമ്മാനങ്ങൾ വാങ്ങി, നെതന്യാഹു മാധ്യമങ്ങളെ സ്വാധീനിച്ച് വാർത്തകൾ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലാണ് വിചാരണ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.