മഗ്ദലന വീണ്ടും സ്വീഡിഷ് പ്രധാനമന്ത്രി
text_fieldsകോപൻഹേഗൻ: സ്വീഡെൻറ ആദ്യ വനിത പ്രധാനമന്ത്രി മഗ്ദലന ആൻഡേഴ്സൺ വീണ്ടും ചുമതലയേറ്റു. നവംബർ 24ന് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ഏഴു മണിക്കൂറിനകം മഗ്ദലനക്ക് രാജിവെക്കേണ്ടിവന്നിരുന്നു.
മഗ്ദലന കൊണ്ടുവന്ന ബജറ്റ് സർക്കാറിൽ സഖ്യകക്ഷിയായ ഗ്രീൻ പാർട്ടി തോൽപിക്കുകയും സഖ്യത്തിൽനിന്ന് പിന്മാറുകയും ചെയ്തതിനെ തുടർന്നായിരുന്നു രാജി. തിങ്കളാഴ്ച സ്വന്തം പാർട്ടിയായ സോഷ്യൽ െഡമോക്രാറ്റിെൻറ ന്യൂനപക്ഷ സർക്കാറായാണ് അവർ ചുമതലയേറ്റത്. വോട്ടെടുപ്പിൽ മഗ്ദലനക്ക് 101 വോട്ടും എതിരായി 173 വോട്ടുമാണ് ചെയ്തത്.
എന്നാൽ, സ്വീഡൻ ഭരണഘടനപ്രകാരം ചുരുങ്ങിയത് 175 അംഗങ്ങളെങ്കിലും എതിർത്ത് വോട്ടുചെയ്തെങ്കിൽ മാത്രമേ അധികാരത്തിൽനിന്ന് പുറത്താകൂ. മഗ്ദലനക്ക് അധികാരത്തിലേറാൻ സൗകര്യമൊരുക്കിക്കൊണ്ട് 75 അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. നവ നാസി സംഘടനയായ സ്വീഡൻ െഡമോക്രാറ്റ്സ് അധികാരത്തിൽ വരാനുള്ള സാധ്യത ഒഴിവാക്കാനുള്ള മറ്റു കക്ഷികളുടെ തീരുമാനമാണ് മഗ്ദലനക്ക് വീണ്ടും അധികാരത്തിലേറാൻ സഹായകമായത്.
മുൻ ആഭ്യന്തരമന്ത്രി മിഖായേൽ ഡാംബെർഗ് ധനം, ആൻ ലിൻഡെ വിദേശം, പീറ്റർ ഹൾക്വിസ്റ്റ് പ്രതിരോധം എന്നീ വകുപ്പ് മന്ത്രിമാരായി നിയമിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.