Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​ഗ്​​ദ​ലീ​ന വീണ്ടും...

മ​ഗ്​​ദ​ലീ​ന വീണ്ടും സ്വീ​ഡന്‍റെ പ്ര​ധാ​ന​മ​ന്ത്രിയായേക്കും

text_fields
bookmark_border
Magdalena Andersson
cancel

സ്​​റ്റോ​ക്​​ഹോം: ചു​മ​ത​ല​യേ​റ്റ് 12 മ​ണി​ക്കൂ​റി​നു​ശേ​ഷം രാജിവെച്ച സ്വീ​ഡ​െൻറ ആ​ദ്യ വ​നി​ത പ്ര​ധാ​ന​മ​ന്ത്രി​ മ​ഗ്​​ദ​ലീ​ന ആ​ൻ​ഡേ​ഴ്​​സ​ൺ വീണ്ടും തെരഞ്ഞെടുക്കപ്പെ​ട്ടേക്കുമെന്ന്​ റിപ്പോർട്ട്​. സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റ്​ നേ​താ​വായ മഗ്​ദലീനക്ക്​ ദ്വികക്ഷി സ​ർ​ക്കാ​റി​ൽ​നി​ന്ന് ഗ്രീ​ൻ പാ​ർ​ട്ടി പി​ന്മാ​റി​യ​തോ​ടെ​യാ​ണ് രാ​ജി​വെ​ക്കേണ്ടി വന്ന​ത്.

വീണ്ടും പ്രധാനമന്ത്രിയാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ മഗ്​ദലീന മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു. ഗ്രീൻ പാർട്ടി, പ്രതിപക്ഷമായ സോഷ്യലിസ്​റ്റ്​ ലെഫ്​റ്റ്​ പാർട്ടി എന്നിവ മഗ്​ദലീനയെ പിന്തുണച്ചേക്കും. ഇതിന്​ പുറമെ സെൻറർ പാർട്ടി തെരഞ്ഞെടുപ്പിൽ നിന്ന്​ വിട്ടു നിൽക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​. ഇതോടെ അവർക്ക്​ വീണ്ടും അധികാരത്തിലേറാൻ വഴി തെളിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Magdalena AnderssonSweden Prime Minister
News Summary - Sweden's first female PM Magdalena Andersson resigns hours after appointment
Next Story