Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2021 4:53 PM GMT Updated On
date_range 24 Nov 2021 4:53 PM GMTമഗ്ദലീന ആൻഡേഴ്സൺ സ്വീഡെൻറ ആദ്യ വനിത പ്രധാനമന്ത്രി
text_fieldsbookmark_border
സ്റ്റോക്ഹോം: സോഷ്യൽ ഡെമോക്രാറ്റ് നേതാവ് മഗ്ദലീന ആൻഡേഴ്സണെ സ്വീഡെൻറ ആദ്യ വനിത പ്രധാനമന്ത്രിയായി പാർലമെൻറ് അംഗീകരിച്ചു. ഈ മാസാദ്യമാണ് 54കാരിയായ മഗ്ദലീന സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയുടെ തലപ്പത്തെത്തിയത്. പാർലമെൻറ് വോട്ടെടുപ്പിൽ 117 അംഗങ്ങൾ മഗ്ദലീനയെ അനുകൂലിച്ചു. 174 പേർ എതിർത്ത് വോട്ട് ചെയ്തു.
സ്വീഡനിലെ ഭരണസമ്പ്രദായമനുസരിച്ച് പ്രധാനമന്ത്രി സ്ഥാനാർഥിക്ക് പാർലമെൻറിെൻറ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ആവശ്യമില്ല. ധനകാര്യമന്ത്രിയായി പ്രവർത്തിച്ചുവരുകയാണ്. വെള്ളിയാഴ്ച കാൾ XVI ഗുസ്താഫ് രാജാവുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ ഔദ്യോഗികമായി ചുമതലയേൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story