വിശ്വാസവോട്ടെടുപ്പിൽ പ്രധാനമന്ത്രി പരാജയപ്പെട്ടു; സ്വീഡൻ ഭരണപ്രതിസന്ധിയിലേക്ക്
text_fieldsസ്റ്റോക്ഹോം: 2014 മുതൽസ്വീഡൻ ഭരിക്കുന്ന പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫൻ പാർലമെൻറിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു. പ്രധാനമന്ത്രി രാജിവെക്കുന്നതോടെ രാജ്യം വീണ്ടും ഭരണപ്രതിസന്ധിയിലാകും. സ്വീഡിഷ് ഭരണഘടന പ്രകാരം പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനോ സ്പീക്കർക്ക് ഭരണച്ചുമതല നൽകാനോ ഒരാഴ്ചത്തെ സമയം പ്രധാനമന്ത്രിക്ക് അനുവദിച്ചിട്ടുണ്ട്. സ്വീഡനിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെടുന്ന ആദ്യ രാഷ്ട്രീയ േനതാവാണ് ലോഫൻ. 2018ലും രാജ്യം രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു.
തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാനാവാതെ പോയതാണ് പ്രതിസന്ധിയിലാക്കിയത്. നാലു മാസം നീണ്ട ചർച്ചകൾക്ക് ഒടുവിൽ സോഷ്യൽ ഡെമോക്രോറ്റ് നേതാവു കൂടിയായ സ്റ്റെഫാൻ ഗ്രീൻ പാർട്ടിയുടെ പിന്തുണയോടെ ന്യൂനപക്ഷ സർക്കാർ രൂപവത്കരിക്കുകയായിരുന്നു. സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടതായി കാണിച്ച് നാഷനലിസ്റ്റ് സ്വീഡൻ ഡെമോക്രാറ്റ്സ് പാർട്ടിയാണ് സ്റ്റെഫാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾ നൽകേണ്ട വാടക എടുത്തുകളഞ്ഞതാണ് പ്രകോപനം. ഇടുതുപാർട്ടി സർക്കാരിന് പിന്തുണ പിൻവലിച്ചതോടെയാണ് വിശ്വാസവോട്ടെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടത്. 109 നെതിരെ 181 വോട്ടുകൾക്കാണ് പ്രമേയം പാസാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.