സുരക്ഷ പ്രശ്നം: സ്വിറ്റ്സർലൻഡിൽ വാട്സ്ആപിന് വിലക്ക്
text_fieldsജനീവ: സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്വിറ്റ്സര്‍ലൻഡില്‍ സൈനികര്‍ വാട്സ്ആപ് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പകരം ത്രീമ എന്ന പേരിലുള്ള എന്‍ക്രിപ്റ്റ് ചെയ്ത സ്വദേശി മെസേജിങ് സേവനം ഉപയോഗിക്കാനാണ് നിര്‍ദേശം. സിഗ്നല്‍, ടെലിഗ്രാം എന്നിവയുടെ ഉപയോഗത്തിലും സ്വിസ് സൈന്യം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
യു.എസ്. ക്ലൗഡ് ആക്ട് അനുസരിച്ച് യു.എസിന്റെ നിയമപരിധിയില്‍ പെടുന്ന കമ്പനികള്‍ ശേഖരിക്കുന്ന ഡേറ്റ അമേരിക്കന്‍ അധികൃതര്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്നതാണ് സൈന്യത്തിന്റെ ആശങ്ക. ത്രീമ എന്ന സേവനത്തിന് യു.എസ് നിയമങ്ങള്‍ ബാധകല്ല. യൂറോപ്യന്‍ യൂനിയന്റെ ജി.ഡി.പി.ആര്. നിയമങ്ങള്‍ പാലിച്ചാണ് ത്രീമ പ്രവര്‍ത്തിക്കുന്നത്. സ്വിറ്റ്സര്‍ലൻഡില്‍ 16-64 പ്രായക്കാർക്കിടയിൽ വലിയ ജനപ്രീതിയുള്ള മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.