യുക്രെയ്ന് ടാങ്ക് വെടിക്കോപ്പുകൾ കൈമാറാനുള്ള ജർമ്മൻ നീക്കം വീണ്ടും വിലക്കി സ്വിറ്റ്സർലൻഡ്
text_fieldsയുദ്ധവിമാന പ്രതിരോധ ടാങ്കുകളിൽ ഉപയോഗിക്കുന്ന വെടിക്കോപ്പുകൾ യുക്രെയ്ന് കൈമാറാനുള്ള ജർമ്മനിയുടെ നീക്കം വീണ്ടും വിലക്കി സ്വിറ്റ്സർലൻഡ് ഭരണകൂടം. സ്വിസ് നിർമിത വെടിക്കോപ്പുകൾ കൈമാറുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്.
വിദേശ, സ്വദേശ സമ്മർദം കണക്കിലെടുത്താണ് റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് വൻകിട വെടിക്കോപ്പുകൾ യുക്രെയ്ന് കൈമാറുമെന്നാണ് നേരത്തെ ജർമ്മനി പ്രഖ്യാപിച്ചത്. ഗെപാർഡ് ടാങ്കിനുള്ള 35 എം.എം വെടിക്കോപ്പും 12.7 എം.എം വെടിക്കോപ്പും കൈമാറാനായിരുന്നു ജർമ്മൻ നീക്കം.
ഗെപാർഡ് ടാങ്കിൽ ഉപയോഗിക്കുന്ന വെടിക്കോപ്പുകൾ യുക്രെയ്നിലേക്ക് അയക്കുന്നതിൽ നിന്ന് ജർമ്മനിയെ വിലക്കിയെന്ന് സ്വിസ് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫോർ ഇക്കണോമിക് അഫയേഴ്സ് (സെകോ) സ്ഥിരീകരിച്ചു. സ്വിറ്റ്സർലൻഡിൽ നിന്ന് മുമ്പ് ലഭിച്ച വെടിക്കോപ്പുകൾ യുക്രെയ്ന് കൈമാറാനായി ജർമ്മനി രണ്ടു തവണയാണ് ആവശ്യം ഉന്നയിച്ചത്.
യുക്രെയ്നെ ആക്രമിച്ച റഷ്യക്കെതിരെ യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ ഉപരോധങ്ങളിൽ പങ്കാളിയാണെങ്കിലും യുദ്ധമേഖലയിൽ ആയുധങ്ങൾ നൽകാൻ രാജ്യത്തിന്‍റെ നിഷ്പക്ഷ നിലപാട് അനുവദിക്കുന്നില്ലെന്ന് സ്വിറ്റ്സർലൻഡ് വ്യക്തമാക്കി.
അയൽ രാജ്യമായ യുക്രെയ്നെ സഹായിക്കാൻ ആയുധങ്ങൾ വേണമെന്ന പോളണ്ടിന്റെ അഭ്യർഥനും യൂറോപ്യൻ യൂണിയൻ നിരസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.