സിറിയ തീവ്രവാദികളുടെ കൈയിൽ; ആസൂത്രിതമായി രക്ഷപ്പെട്ടിട്ടില്ല ബശ്ശാറുൽ അസദ്
text_fieldsമോസ്കോ: സിറിയയിൽ നിന്ന് അധികാരഭ്രഷ്ടനാക്കപ്പെട്ട് റഷ്യയിൽ അഭയം തേടിയതിന് ശേഷമുള്ള ബശ്ശാറുൽ അസദിന്റെ ആദ്യ പ്രസ്താവന പുറത്ത്. വാർത്ത ഏജൻസിയായ എ.എഫ്.പിയാണ് അസദിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തത്. സിറിയയിൽ നിന്നും ആസൂത്രിതമായി രക്ഷപ്പെട്ടുവെന്ന റിപ്പോർട്ടുകൾ അസദ് തള്ളി.
എന്റെ സിറിയയിൽ നിന്നുള്ള യാത്ര ആസൂത്രിതമോ സംഘർഷത്തിന്റെ അവസാന മണിക്കൂറുകളിൽ സംഭവിച്ചതോ അല്ലെന്ന് അസദ് പറഞ്ഞു. ഭരണകൂടം തീവ്രവാദത്തിന്റെ കൈകളിൽ അകപ്പെടുകയും അർഥവത്തായ സംഭാവന നൽകാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുമ്പോൾ ഏത് സ്ഥാനവും ലക്ഷ്യരഹിതമാകുമെന്ന് അസദ് പറഞ്ഞു.
സിറിയയിൽ നിന്ന് ബശ്ശാറുൽ അസദിനെ മോസ്കോയിലെത്തിക്കാൻ ചെലവായത് ഏതാണ്ട് 250 മില്യൺ ഡോളറാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സർക്കാറിന്റെ ചെലവിലാണ് ബശ്ശാർ രാജ്യം വിട്ടതെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട്ചെയ്തിരുന്നു. രണ്ടുവർഷം കൊണ്ടാണ് ഇത്രയും തുകയുടെ ഇടപാടുകൾ നടന്നത്.
ബശ്ശാറിന്റെ ഭരണ കാലത്ത് സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് രണ്ട് വര്‍ഷത്തിനിടെ മോസ്‌കോയിലേക്ക് ഏകദേശം 25 കോടി ഡോളര്‍ (ഏകദേശം 2120 കോടി രൂപ) പണമായി അയച്ചതായും റിപ്പോർട്ടിലുണ്ട്.ഏകദേശം രണ്ട് ടണ്ണോളം ഭാരംവരുന്ന നോട്ടുകളാണ് സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് മോസ്‌കോയിലെ നുകോവോ വിമാനത്താവളത്തിലേക്ക് അയച്ചത്. നൂറിന്റെ ഡോളര്‍ നോട്ടുകളും അഞ്ഞൂറിന്റെ യൂറോ നോട്ടുകളുമായിരുന്നു ഇതില്‍. വിലക്ക് നേരിടുന്ന ഒരു റഷ്യന്‍ ബാങ്കില്‍ ഈ പണം നിക്ഷേപിച്ചതായാണ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
2018ലും 2019ലുമാണ് ഈ ഇടപാടുകളത്രയും നടന്നത് ഇക്കാലയളവിൽ ബശ്ശാറിന്റെ ബന്ധുക്കൾ റഷ്യയിൽ സ്വത്തുവകകൾ വാങ്ങിക്കൂട്ടുകയും ചെയ്തു. ഇക്കാലയളവിൽ ബശ്ശാർ ഭരണകൂടത്തിനെതിരെ അന്താരാഷ്ട്ര ഉപരോധങ്ങൾ നിലവിലുണ്ടായിരുന്നു. അതെല്ലാം നിഷ്പ്രഭമാക്കിയായിരുന്നു റഷ്യയുമായുള്ള സിറിയയുടെ സാമ്പത്തിക ഇടപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.