Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​ ഡ്രോൺ...

യു.എസ്​ ഡ്രോൺ ആക്രമണത്തിൽ സിറിയൻ അൽഖാഇദ നേതാവ്​ കൊല്ലപ്പെട്ടു

text_fields
bookmark_border
യു.എസ്​ ഡ്രോൺ ആക്രമണത്തിൽ സിറിയൻ അൽഖാഇദ നേതാവ്​ കൊല്ലപ്പെട്ടു
cancel

ഡമസ്​കസ്​: മുതിർന്ന അൽഖാഇദ നേതാവ്​ അബ്​ദുൽ ഹമീദ്​ അൽ മതറിനെ സിറിയയിലെ ഡ്രോൺ ആക്രമണത്തിൽ വധിച്ചതായി യു.എസ്​. യു.എസ്​ സെൻട്രൽ കമാൻഡ്​ വക്​താവാണ്​​ ഇക്കാര്യം അറിയിച്ചത്​.

ആഗോളതലത്തിൽ ആക്രമണങ്ങൾ നടത്താനുള്ള ഭീകരസംഘങ്ങളെ ഇല്ലാതാക്കാൻ അൽഖാഇദ നേതാവിനെ വധിച്ചതിലൂടെ സാധിക്കു​െമന്നും യു.എസ്​ സൈനിക മേധാവി ജോൺ റിഗ്​സ്​ബീ പറഞ്ഞു.

ഡ്രോൺ ആക്രമണത്തിൽ കൂടുതൽ ആളപായമില്ല. എം.ക്യു-9 ഡ്രോൺ വിമാനം ഉപയോഗിച്ചാണ്​ ആക്രമണം നടത്തിയത്​. തെക്കൻ സിറിയയിലെ യു.എസ്​ ഒൗട്ട്​പോസ്​റ്റ്​ ആക്രമിക്കപ്പെട്ട്​ രണ്ടു ദിവസത്തിനു ശേഷമാണ്​ ആക്രമണം.

ഏതു പ്രദേശത്താണ്​

ഡ്രോൺ ആക്രമണം നടത്തിയതെന്ന്​ യു.എസ്​ വെളിപ്പെടുത്തിയിട്ടില്ല. സെപ്​റ്റംബറിൽ സിറിയയിലെ വിമതമേഖലയിൽ ഡ്രോൺ ആക്രമണത്തിലൂടെ മറ്റൊരു മുതിർന്ന അൽഖാഇദ നേതാവിനെയും യു.എസ്​ വധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drone attack
News Summary - Syrian Al Qaeda leader killed in US drone strike
Next Story